Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

സ്‌കോള്‍ കേരള ഒന്നാംവര്‍ഷ സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 21 മുതല്‍
സ്‌കോള്‍ കേരള ഒന്നാംവര്‍ഷ ഓപ്പണ്‍, റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 21 രാവിലെ 10 ന് അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ സ്‌കോള്‍ കേരളയുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ക്ലാസില്‍ ഹാജരാകണം. എല്ലാ വിദ്യാര്‍ത്ഥികളും സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍  8078104255.
–
ഒ.ബി.സി. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ധനസഹായം : അപേക്ഷ തീയതി നീട്ടി
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടതും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. egrantz.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ : bcddklm@gmail.com . ഫോണ്‍  0474 2914417.

ജില്ലാ ക്ഷീരസംഗമം : വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും
ക്ഷീരവികസന വകുപ്പിന്റെ 2026 – 27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബറില്‍ തിരുവല്ലയില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. കടപ്ര കണ്ണശ്ശ സ്മാരക ജി.എച്ച്.എസ്.എസില്‍ നവംബര്‍ 28 ന് രാവിലെ 10 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ യു.പി. വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന, പസില്‍ മേക്കിംഗ്, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ഉപന്യാസ രചന, ഡയറി ക്വിസ് എന്നിവ നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ നവംബര്‍ 24 ന് വൈകിട്ട് അഞ്ചിനു മുന്‍പ് jillaksheerasangamampta26@gmail.com എന്ന ഇ – മെയില്‍ വിലാസത്തില്‍ അറിയിക്കണം. ഫോണ്‍  9496332048, 9947387238, 9496613989.

ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയില്‍ 2016 മുതല്‍ സൂക്ഷിച്ചിട്ടുള്ള പഴയ ദിനപത്രങ്ങള്‍ വില്‍ക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27 രാവിലെ 11. ഫോണ്‍  0468 2263636.
–
ലേലം
പുളിക്കീഴ് വെറ്ററിനറി ഹോസ്പിറ്റല്‍ കോമ്പൗണ്ടിലും എ.ബി.സി. സെന്റര്‍ കെട്ടിടത്തിന് മുന്‍പിലുമായി അപകടകരമായി വളര്‍ന്നു നില്‍ക്കുന്ന വിവിധ ഇനങ്ങളിലുള്ള മരങ്ങള്‍ ലേലം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ 1,000 രൂപ നിരതദ്രവ്യം വെറ്ററിനറി ഹോസ്പിറ്റല്‍ ഓഫീസില്‍ അടച്ച്, സീല്‍ ചെയ്ത കവറില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി ഹോസ്പിറ്റല്‍, പുളിക്കീഴ് എന്ന വിലാസത്തില്‍ നവംബര്‍ 21 രാവിലെ 11 ന് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് പരസ്യ ലേലവും നടക്കും. ലേലത്തില്‍ മാത്രം പങ്കെടുക്കുന്നവരും 1,000 രൂപ നിരതദ്രവ്യം അടയ്ക്കണം. ഫോണ്‍ 9447505236.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2027 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. app.srccc.in/register ലൂടെ ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 18 വയസിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. പ്രോസ്‌പെക്ടസ് www.srccc.in ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ. തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍  0471 2325101, 8281114464.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  3. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  4. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com