2027 സർക്കാർ കലണ്ടറിന് വൻ ഡിമാന്റ് ; നാലര ലക്ഷം കോപ്പികൾ തീരുന്നു – രണ്ടര ലക്ഷം കൂടി അച്ചടിക്കാൻ ഉത്തരവ്
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ കേരള സർക്കാർ പുറത്തിറക്കിയ 2027 വർഷത്തെ ഔദ്യോഗിക കലണ്ടറിന് വിപണിയിൽ വൻ സ്വീകാര്യത. ആവശ്യക്കാർ വർദ്ധിച്ചതോടെ നാലര ലക്ഷം കോപ്പികൾക്ക് പുറമെ രണ്ടര ലക്ഷം കലണ്ടറുകൾ കൂടി അച്ചടിച്ച് വിതരണം ചെയ്യാൻ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കലണ്ടർ പ്രകാശനം ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ 1.82 ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. നേരത്തേ അച്ചടിച്ച 4.5 ലക്ഷം കലണ്ടറുകളും വിറ്റുതീരാറായതോടെയാണ് അധികമായി അച്ചടിക്കാൻ അച്ചടിവകുപ്പ് ഡയറക്ടർ സർക്കാരിനോട് അനുമതി തേടിയത്. ആവശ്യം പരിശോധിച്ച സർക്കാർ 2.5 ലക്ഷം കോപ്പികൾ കൂടി അച്ചടിക്കാൻ അനുമതി നൽകി. ഇത്തവണത്തെ സർക്കാർ കലണ്ടറിന്റെ രൂപത്തിലും നിറത്തിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. മുൻവർഷങ്ങളിൽ ഉപയോഗിച്ചിരുന്ന ചുവപ്പ്, കറുപ്പ് നിറങ്ങൾക്ക് പകരം ഇളം നീല നിറത്തിലാണ് പുതിയ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് കലണ്ടർ പ്രകാശനം ചെയ്തത്.
കേരളത്തിന്റെ തീരദേശ വികസനവും നീല സമ്പദ്വ്യവസ്ഥയും മുൻനിർത്തിയുള്ള മിഷൻ സമുദ്ര പദ്ധതിയാണ് 2027 കലണ്ടറിന്റെ പ്രധാന പ്രമേയം. മനോഹരമായ കടൽത്തീരവും പനയോലകൾ നിറഞ്ഞ തീരവും തിരമാലകളും ഉൾക്കൊള്ളുന്ന ആകർഷകമായ കവർ പേജാണ് കലണ്ടറിനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ ‘കരുതലോടെയുള്ള സദ്ഭരണം’ എന്ന മുദ്രാവാക്യവും കവർ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ‘പുതുയുഗ കേരളം’ എന്ന കാഴ്ചപ്പാടും തീരദേശ വികസനവും നീല സമ്പദ്വ്യവസ്ഥയും ഡിസൈനിൽ പ്രതിഫലിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവൺമെന്റ് പ്രസ്സ് ബുക്ക് ഡിപ്പോകൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, സെക്രട്ടേറിയറ്റ് അനക്സ് എന്നിവിടങ്ങളിൽനിന്ന് കലണ്ടർ നേരിട്ട് വാങ്ങാം.
സർക്കാർ ഓഫീസുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും മുൻകൂട്ടി പണമടച്ച് കലണ്ടറുകൾ ബുക്ക് ചെയ്യാം. നേരിട്ട് എത്താൻ കഴിയാത്തവർക്ക് നിശ്ചിത തുകയും തപാൽ ചാർജും അടച്ച് തപാൽ മുഖേനയും കലണ്ടർ ലഭ്യമാക്കും. വിപണിയിലെ മികച്ച സ്വീകാര്യതയോടെ അധികമായി രണ്ടര ലക്ഷം കോപ്പികൾ കൂടി പുറത്തിറക്കാനുള്ള സർക്കാർ തീരുമാനം 2027 കലണ്ടറിന്റെ ജനപ്രീതിയാണ് വ്യക്തമാക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





