കാനഡയിൽ ഫ്ലൂ വ്യാപനം രൂക്ഷം ; H1N1 വകഭേദം കൂടുതൽ പേരിലേക്ക് – രോഗബാധിതരിൽ 45 ശതമാനവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ
ഒട്ടാവ: കാനഡയിൽ ഇൻഫ്ലുവൻസ (ഫ്ലൂ) കേസുകൾ അതിവേഗം വർധിക്കുന്നു. മൂന്നാഴ്ചയ്ക്കിടെ ഫ്ലൂ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ നിരക്ക് ഏകദേശം ഇരട്ടിയായതായി ഹെൽത്ത് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗവും H1N1 വകഭേദമാണ്. നവംബർ 13ന് അവസാനിച്ച ആഴ്ചയിൽ കാനഡയിൽ 4,221 പേർക്ക് ഫ്ലൂ സ്ഥിരീകരിച്ചു. നടത്തിയ പരിശോധനകളിൽ 13.7 ശതമാനവും പോസിറ്റീവായിരുന്നു. ഒക്ടോബർ അവസാന ആഴ്ചയിൽ ഇത് 7.8 ശതമാനമായിരുന്നു. പതിവിലും നേരത്തേ ഫ്ലൂ സീസൺ ആരംഭിച്ചതും രോഗവ്യാപനം വർധിക്കാൻ കാരണമായിട്ടുണ്ട്. അടുത്തിടെ കണ്ടെത്തിയ ഫ്ലൂ അണുബാധകളിൽ 99 ശതമാനവും ഇൻഫ്ലുവൻസ എ വിഭാഗത്തിലെ H1N1 വകഭേദമാണെന്നാണ് റിപ്പോർട്ട്. 65 വയസ്സിന് മുകളിലുള്ളവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. സ്ഥിരീകരിച്ച കേസുകളിൽ 45 ശതമാനവും ഈ പ്രായവിഭാഗത്തിലുള്ളവരാണ്.
പ്രായമായവർ, ചെറിയ കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഫ്ലൂ ബാധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരാനും സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഒരു ലക്ഷം ആളുകളിൽ 1.9 പേർ എന്ന നിരക്കിലാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലും ആൽബർട്ടയിലും രോഗപരിശോധനകളിലെ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. ബ്രിട്ടീഷ് കൊളംബിയയിൽ 17.8 മുതൽ 27.8 ശതമാനം വരെയും ആൽബർട്ടയിൽ 18.8 മുതൽ 28.8 ശതമാനം വരെയുമാണ് നിരക്ക്. യൂക്കോണിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കാനഡയിൽ ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുതിർന്നവരിൽ 21 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. 2023-24 ഫ്ലൂ സീസണിൽ ഇത് 28.5 ശതമാനമായിരുന്നു. ഫ്ലൂ സീസൺ ആരംഭിച്ചെങ്കിലും വാക്സിൻ സ്വീകരിക്കാൻ ഇപ്പോഴും വൈകിയിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ വർഷം കാനഡയിൽ വ്യാപിക്കുന്ന H1N1 വകഭേദത്തിനെതിരെ നിലവിലെ ഫ്ലൂ വാക്സിൻ ഫലപ്രദമാണെന്നും സെന്റ് മൈക്കിൾസ് ആശുപത്രിയിലെ ഡോക്ടർ ഫഹദ് റസാഖ് വ്യക്തമാക്കി. രോഗവ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കാനഡയിലെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
റിയാദിലെ ഉയരം കൂടിയ കെട്ടിടത്തിന് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ; സൗദി അധികൃതരുടെ സ്ഥിരീകരണം
-
പാക് ഭീകരസംഘടനകൾക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ജപ്പാനും ; മിസൈൽ പരീക്ഷണത്തിന് ഇന്ത്യൻ റേഞ്ചുകൾ വിട്ടുനൽകും
-
റിയാദ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം തകർത്തു ; യെമനിൽ സൈന്യത്തിന്റെ തിരിച്ചടിയിൽ 142 ഹൂതികൾ കൊല്ലപ്പെട്ടു
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ


