തിരുവല്ലയിലെ ആറ് പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം
തിരുവല്ല: തിരുവല്ല നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർക്കറ്റ് ജംഗ്ഷനിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. നിർവഹിച്ചു. കഴിഞ്ഞ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
പോസ്റ്റ് ഓഫീസ് റോഡ്, മാർക്കറ്റ് ജംഗ്ഷൻ – ക്ഷേത്രം റോഡ്, തിരുവല്ല റവന്യൂ ടവർ റോഡ്, കുളക്കട റോഡ്, കായംകുളം – തിരുവല്ല റോഡ്, ബെഥനി റോഡ് എന്നിവയാണ് പുനരുദ്ധാരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഷീല വർഗീസ്, രാധാകൃഷ്ണൻ വെണ്ണാട്ട്, ലാൽ നന്ദാവനം, ഷിബു പുതുകേരിൽ, മോഹൻ അയിരൂർ, അഡ്വ. വി.സി. സാബു, കെ.പി രഘുകുമാർ, രാജൻ തോമസ്, ശ്രീജിത്ത് മുത്തൂർ, പി.എം. അനീർ, റോയ് പാലിയേക്കര, ഷാജി തേന്മാടം എന്നിവരും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിനമോൾ ഏലിയാസ്, അസിസ്റ്റന്റ് എൻജിനീയർ അശോക് കുമാർ എന്നിവരും പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
അരിയിൽ ഷുക്കൂർ വധക്കേസ് : സി.ബി.ഐ അന്വേഷണത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി; ഗൂഢാലോചന തെളിയിക്കാനായില്ല
-
പത്മജയ്ക്ക് പരവതാനി വിരിച്ച് കോണ്‍ഗ്രസ് – രാഹുല്‍ മാങ്കൂട്ടം ഇപ്പോഴും പുറത്ത് ; കോൺഗ്രസിന്റെ ഇരട്ടനീതി ചർച്ചയാകുന്നു!
-
2027 സർക്കാർ കലണ്ടറിന് വൻ ഡിമാന്റ് ; നാലര ലക്ഷം കോപ്പികൾ തീരുന്നു – രണ്ടര ലക്ഷം കൂടി അച്ചടിക്കാൻ ഉത്തരവ്
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു


