കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓടയുടെ സ്ലാബുകൾ തകർന്നു : അപകടഭീഷണിയായി റോഡ്
കോന്നി : കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓടയുടെ സ്ലാബുകൾ തകർന്നതോടെ റോഡ് അപകടക്കെണിയായി മാറുന്നു. വൈകുന്നേരം മൂന്നുമണിയോടെയാണ് കോന്നിയിൽ നിന്ന് ചന്ദനപ്പള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയുടെ പിൻചക്രങ്ങള്‍ ആശുപത്രിക്ക് മുന്നിൽ കോന്നി – പൂങ്കാവ് റോഡിലെ ഓടയിലേക്ക് താഴ്ന്നത്. ഭാരവുമായി എത്തിയ ലോറി എതിർദിശയിൽ നിന്ന് വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഒരു വശത്തേക്ക് മാറ്റിയപ്പോഴാണ് പിൻചക്രങ്ങൾ സ്ലാബുകൾ തകർത്ത് ഓടയിലേക്ക് താഴ്ന്നത്. ഇതോടെ ലോറി അപകടത്തിൽപ്പെടുകയായിരുന്നു. കോന്നി–ചന്ദനപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും റോഡരികിലെ ഓടകളുടെ സ്ലാബുകൾ പലതും തകർന്ന നിലയിലും ഇളകിമാറിയ നിലയിലുമാണ്. കാലപ്പഴക്കം ചെന്നതും സുരക്ഷിതമല്ലാത്തതുമായ സ്ലാബുകൾ പല സ്ഥലങ്ങളിലും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാൽനട യാത്രക്കാർക്കും ഇത് വലിയ ഭീഷണിയാണ്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ തകർന്നതും ഇളകിയതുമായ സ്ലാബുകൾ അടിയന്തിരമായി പുനർനിർമിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





