Skip to content

തൊഴിലുറപ്പ് തൊഴിലാളികള്‍ കൊടുമണ്‍ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

അടൂർ : തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ കൊടുമൺ പോസ്റ്റ്‌ ഓഫീസിലേക്ക് തൊഴിൽ സംരക്ഷണ മാർച്ച് നടത്തി. വിബിജി റാം ജി പദ്ധതി നടപ്പാക്കുന്നതിലൂടെ ഗ്രാമീണ ജനതയെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയായിരുന്നു മാർച്ച്. എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ജില്ലാ സെക്രട്ടറി എം.മധു മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കപ്പെടണമെന്നും തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയങ്ങളും നിർദേശങ്ങളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിൽ ദിനങ്ങളിൽ പ്രഖ്യാപിത വേതനം ഉറപ്പാക്കണമെന്നും എം.മധു പറഞ്ഞു. എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ അടൂർ മണ്ഡലം പ്രസിഡന്റ് കെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. അടൂർ മണ്ഡലം സെക്രട്ടറി ഷാജി തോമസ് സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി ജി.രാധാകൃഷ്ണൻ, ബി.കെ.എം.യു. മണ്ഡലം പ്രസിഡന്റ് എൻ.കെ.ഉദയകുമാർ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവി, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എൻ.സുദർശനൻ, സി.പി.ഉണ്ണികൃഷ്ണൻ, കൊടുമൺ പഞ്ചായത്ത് അംഗം ലീലാമണി വാസുദേവൻ, സനിലാ ബാബു, അമ്മിണി ബാബു എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  3. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  4. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

തൊഴിലുറപ്പ് തൊഴിലാളികള്‍ കൊടുമണ്‍ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി pathanamthittamedia.com