Skip to content

മാലിന്യ ശുചീകരണത്തിന് ഐ.സി. 100 ചലഞ്ചുമായി റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്

റാന്നി : തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ച ഐ.സി. 100 ചലഞ്ച് ഏറ്റെടുത്ത് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ മലിനമായ ഇടങ്ങൾ കണ്ടെത്തി ശുചീകരിച്ച് 100 ദിവസത്തേക്ക് ഹരിത ഇടങ്ങളായി സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട ജില്ലയിൽ ഐ.സി. 100 ചലഞ്ചിന്റെ  ഭാഗമായി ആദ്യ ഗ്രീൻ പോയിന്‍റായി തെരഞ്ഞെടുത്തത് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് ടെർമിനലിനെയാണ്. പഴവങ്ങാടി ഗ്രാമപഞ്ചായത്തും കേരള സ്റ്റേറ്റ് റൂട്രോണിക്സിലെ വിദ്യാർത്ഥികളും സംയുക്തമായാണ് 100 ദിവസം നീളുന്ന ശുചീകരണ – സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, മോനായി പുന്നൂസ്, അന്നമ്മ തോമസ്, ആതിര എസ്.നായർ, വി.പി.സൗമ്യ, കെ.എസ്.സുധികുമാർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  3. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  4. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

മാലിന്യ ശുചീകരണത്തിന് ഐ.സി. 100 ചലഞ്ചുമായി റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് pathanamthittamedia.com