പരീക്ഷാഹാളിൽ കോപ്പിയടിക്കിടെ അലാം മുഴങ്ങി ; കുടുങ്ങിയത് 98 പേർ
സോൾ: പരീക്ഷയിൽ കോപ്പിയടിക്കാൻ ഓരോ കാലത്തും പുതിയ തന്ത്രങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ കോപ്പിയടി തടയാനും കാലാനുസൃതമായ തന്ത്രങ്ങൾ പരീക്ഷിക്കാൻ അധികൃതരും നിർബന്ധിതരാകും. എ.ഐ.യുടെ കാലത്ത് കോപ്പിയടി തടയാൻ പുതിയൊരു തന്ത്രമാണ് ദക്ഷിണ കൊറിയയിലെ ഭരണകൂടം നടപ്പാക്കിയത്. പരീക്ഷാഹാളുകളിൽ ഒളിപ്പിച്ചുവച്ച മൊബൈൽ ഫോണുകൾ കണ്ടെത്താൻ രാജ്യത്തുടനീളം ഒരേസമയം അടിയന്തര ദുരന്ത മുന്നറിയിപ്പ് മുഴക്കിയായിരുന്നു അത്.മിസൈൽ ആക്രമണമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ദേശീയ അടിയന്തര അലർട്ട് സംവിധാനമാണ് ഇതിനായി അധികൃതർ പ്രയോജനപ്പെടുത്തിയത്.
ഫോണുകൾ സൈലന്റ് മോഡിലാണെങ്കിലും പരമാവധി ശബ്ദത്തിൽ റിങ് ചെയ്യുന്നതാണ് ഈ മുന്നറിയിപ്പ് സംവിധാനം. അതിനാൽ, മുന്നറിയിപ്പ് നൽകിയതോടെ പരീക്ഷാഹാളുകളിൽ ഒളിപ്പിച്ചുവച്ച ഫോണുകൾ സ്വയം റിങ് ചെയ്യുകയും അധികൃതർ അവ കണ്ടെത്തുകയും ചെയ്തു.നവംബർ 19-ന് രാവിലെ 8.30-ന് ആദ്യ മുന്നറിയിപ്പ് നൽകിയപ്പോൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 31 വിദ്യാർഥികളുടെ കൈവശം ഒളിപ്പിച്ചുവച്ച ഫോണുകൾ കണ്ടെത്തി. തുടർന്ന് ഉച്ചയ്ക്ക് രണ്ടു ഘട്ടങ്ങളിലായി നടത്തിയ നടത്തിയ ദുരന്ത മുന്നറിയിപ്പിലും ഫോണുകൾ പിടിച്ചെടുത്തു. ഇത്തരത്തിൽ ആകെ 49 പേരാണ് ഫോൺ ഒളിപ്പിച്ചുവെച്ചതിന് പിടിയിലായത്.
അടിയന്തര മുന്നറിയിപ്പുകൾക്ക് പുറമെ വൈഫൈ, ബ്ലൂടൂത്ത് സിഗ്‌നലുകൾ നിരീക്ഷിച്ചും ചിലരെ പിടികൂടി. പരിശോധനകളിൽ 44 പേർ കൂടി സ്‌മാർട്ട് ഉപകരണങ്ങളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കൈവശംവെച്ചതായി കണ്ടെത്തി. ഇതിൽ രണ്ടുപേരെ വൈഫൈ സിഗ്‌നൽ നിരീക്ഷണത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ആകെ 98 വിദ്യാർഥികൾ പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചതായാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ദക്ഷിണ ചുങ്ചിയോങ് പ്രവിശ്യയിൽ ഒരാൾ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
കിരീടം നേടി 48 ദിവസത്തിനുള്ളിൽ പുറത്ത് ; മിസ് യൂണിവേഴ്സ് വിയറ്റ്നാം 2026 പദവി ക്വിൻ ആൻ ഗുയെനിൽ നിന്ന് തിരിച്ചുവാങ്ങി സംഘാടകർ
-
തുടർച്ചയായ സാങ്കേതിക തടസ്സങ്ങൾക്ക് പിന്നാലെ യുഎസ് ദേശീയ സൈബർ സുരക്ഷാ ഡയറക്ടർ സീൻ കെയ്ൻക്രോസിനെ പുറത്താക്കി
-
ലോകത്തെ ഏറ്റവും കരുത്തുറ്റ സ്റ്റെൽത്ത് യുദ്ധവിമാനം ഇപ്പോഴും പഴയ സാങ്കേതികവിദ്യയിൽ ; എഫ്-22-നായി 256 എംബി മെമ്മറി കാർഡുകൾ തേടി അമേരിക്ക
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


