തുടർച്ചയായ സാങ്കേതിക തടസ്സങ്ങൾക്ക് പിന്നാലെ യുഎസ് ദേശീയ സൈബർ സുരക്ഷാ ഡയറക്ടർ സീൻ കെയ്ൻക്രോസിനെ പുറത്താക്കി
വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സൈബർ സുരക്ഷാ ഡയറക്ടർ സീൻ കെയിൻക്രോസിനെ (Sean Cairncross) സ്ഥാനത്തുനിന്ന് പുറത്താക്കി. രാജ്യത്ത് സമീപകാലത്തുണ്ടായ വലിയ സാങ്കേതിക തടസ്സങ്ങളും നിർമിത ബുദ്ധി (എഐ) ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുന്നതിനിടെയാണ് നടപടി. വൈറ്റ് ഹൗസുമായി അടുത്ത ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയാണ് കെയിൻക്രോസ്. അതിന് മുമ്പ് 2016ലെ തിരഞ്ഞെടുപ്പ് കാലയളവിൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
സ്ഥാനത്തിരുന്ന് ചുമതല നിർവഹിക്കാൻ ആവശ്യമായ യോഗ്യതകൾ കെയിൻക്രോസിനില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കലിനെ പൂർണമായി പിന്തുണച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിക്കുന്ന കിർസ്റ്റൺ ഡേവിസിനാണ് (Kirsten Davies) താൽക്കാലികമായി ചുമതല നൽകിയിരിക്കുന്നത്. സെനറ്റിന്റെ പിന്തുണയും ഡേവിസിനുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയിൽ തുടർച്ചയായി സാങ്കേതിക പ്രവർത്തന തടസ്സങ്ങൾ നേരിടുകയാണ്.
യാത്രാസംവിധാനങ്ങൾ, കമ്യൂണിക്കേഷൻ നെറ്റ‌്വർക്കുകൾ, ഇ-കൊമേഴ്സ് സേവനങ്ങൾ ഉൾപ്പെടെയുള്ളവ അതിൽ ബാധിക്കപ്പെട്ടു. മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തടസ്സങ്ങളും യുഎസിലെ വ്യോമയാന സേവനങ്ങൾ തടസ്സപ്പെട്ടതും അതിൽ ചിലതാണ്. ദേശീയ സുരക്ഷാ ഏജൻസിയുടെ (NSA) അതീവ രഹസ്യമായ ആഭ്യന്തര ആശയവിനിമയ ശൃംഖലയെയും ഈ തടസ്സങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ട്. ഹാക്കിങ് നടന്നതിന് തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമല്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
കിരീടം നേടി 48 ദിവസത്തിനുള്ളിൽ പുറത്ത് ; മിസ് യൂണിവേഴ്സ് വിയറ്റ്നാം 2026 പദവി ക്വിൻ ആൻ ഗുയെനിൽ നിന്ന് തിരിച്ചുവാങ്ങി സംഘാടകർ
-
പരീക്ഷാഹാളിൽ കോപ്പിയടിക്കിടെ അലാം മുഴങ്ങി ; കുടുങ്ങിയത് 98 പേർ
-
ലോകത്തെ ഏറ്റവും കരുത്തുറ്റ സ്റ്റെൽത്ത് യുദ്ധവിമാനം ഇപ്പോഴും പഴയ സാങ്കേതികവിദ്യയിൽ ; എഫ്-22-നായി 256 എംബി മെമ്മറി കാർഡുകൾ തേടി അമേരിക്ക
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


