ലോകത്തെ ഏറ്റവും കരുത്തുറ്റ സ്റ്റെൽത്ത് യുദ്ധവിമാനം ഇപ്പോഴും പഴയ സാങ്കേതികവിദ്യയിൽ ; എഫ്-22-നായി 256 എംബി മെമ്മറി കാർഡുകൾ തേടി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഫ്-22 റാപ്റ്റർ. ഈ അത്യാധുനിക യുദ്ധവിമാനത്തിലുപയോഗിക്കാൻ 90 കളിലെ മെമ്മറികാർഡുകൾ തേടുകയാണ് അമേരിക്കൻ സേന. വിമാനങ്ങളിൽ നിന്ന് വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന പഴയ മെമ്മറി കാർഡുകൾ ലഭ്യമാക്കാൻ കമ്പനികളെ തേടുകയാണ് അമേരിക്കൻ വ്യോമസേന. നവംബർ 16-ന് അമേരിക്കൻ സർക്കാരിൻ്റെ ഔദ്യോഗിക വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇത്തരം കാർഡുകൾ വിതരണം ചെയ്യാൻ കഴിയുന്ന അമേരിക്കൻ കമ്പനികളോട് വിവരങ്ങൾ തേടിയത്. ഡിസംബർ ഒന്നിനകം കമ്പനികൾ പ്രതികരണം അറിയിക്കണമെന്നാണ് നിർദേശം.
നിലവിൽ മെമ്മറി കാർഡുകൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക കരാർ പ്രഖ്യാപിച്ചിട്ടില്ല. വിതരണത്തിന് ശേഷിയുള്ള കമ്പനികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക വിപണി പഠനത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ അറിയിപ്പ്. കരാർ നൽകാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും വിവരശേഖരണം മാത്രമാണ് ലക്ഷ്യമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനികൾക്കാണ് പരിഗണന.ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് പറക്കാനും ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളോട് ഏറ്റുമുട്ടാനും ശേഷിയുള്ള അമേരിക്കയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് എഫ്-22 റാപ്റ്റർ.
എന്നാൽ ഈ അത്യാധുനിക വിമാനത്തിൽ ദൗത്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നത് 1990-കളിൽ പ്രചാരത്തിലുണ്ടായിരുന്ന പഴയ മെമ്മറി കാർഡുകളാണ്. കുറഞ്ഞത് 256 മെഗാബൈറ്റ് ശേഷിയുള്ള മെമ്മറി കാർഡുകളാണ് വ്യോമസേനയ്ക്ക് ആവശ്യം. ഇന്നത്തെ സ്‌മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന സ്റ്റോറേജ് ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ അളവാണിത്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എഫ്-22 റാപ്റ്ററിന്റെ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പഴയകാല സ്റ്റോറേജ് ഉപകരണങ്ങൾ ഇപ്പോഴും ആവശ്യമാണ് എന്നതാണ് ശ്രദ്ധേയം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്





