പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലെ റാന്നിയില്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കും : അഡ്വ.പഴകുളം മധു എം.എല്‍.എ.
റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റോഡ് സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി ശക്തമാക്കും. അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ റോഡ് ഡിവൈഡറുകൾ, ക്രാഷ് ബാരിക്കേഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു നിർദ്ദേശം നൽകി. റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എ. കെ.എസ്.ടി.പി. ചീഫ് എൻജിനീയർക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർക്കൊപ്പം അപകടസാധ്യതയുള്ള വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. വിവിധ സ്ഥലങ്ങളിലെ നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ എം.എൽ.എ. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
രാത്രികാല യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിലെ വളവുകൾ, ജംഗ്ഷനുകൾ, വാഹനങ്ങളുടെ അമിതവേഗത എന്നിവ മൂലമുള്ള അപകടസാധ്യതകൾ പരിശോധിച്ച് ആവശ്യമായ ഇടങ്ങളിൽ ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചു.
റാന്നിയിലെ കെ.എസ്.ടി.പി. റോഡ് നവീകരണത്തിനായി എം.എൽ.എ. നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായി അധിക ഫണ്ട് അനുവദിച്ചിരുന്നു. റോഡ് നവീകരണത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകണമെന്ന നിലപാടിന്റെ ഭാഗമായാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ഇടപെടൽ. റോഡ് നിർമ്മാണവും വികസനവും മാത്രമല്ല അപകടരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതും വികസനത്തിന്റെ ലക്ഷ്യമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അഡ്വ.പഴകുളം മധു എം.എൽ.എ. പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്





