‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാഗസിനായ ഫ്ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ കൈവശം ആകെയുള്ള 36 റഫാൽ വിമാനങ്ങളിൽ 32 എണ്ണം മാത്രമേ നിലവിൽ പ്രവർത്തനക്ഷമമായി ഉള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് പൂർണമായും തള്ളി ഇന്ത്യൻ വ്യോമസേനയുടെ മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്തെത്തി. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് തിവാരി.
ഫ്ളൈറ്റ് ഗ്ലോബലിൻ്റെ പുതിയ വേൾഡ് എയർ ഫോഴ്സ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ കൈവശമുള്ള റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിമാനങ്ങൾ കുറഞ്ഞതിൻ്റെ കാരണമോ അതിനുള്ള തെളിവോ ഫ്ളൈറ്റ് ഗ്ലോബലിൻ്റെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.ഇന്ത്യൻ വ്യോമസേനയുടെ പട്ടികയിൽ യുദ്ധവിമാനങ്ങളുടെ വിഭാഗത്തിലാണ് റഫാൽ ഡിഎച്ച്/ഇഎച്ച് എന്ന പേരിൽ വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 എന്നാണ് നൽകിയിരിക്കുന്നത്. ഡിഎച്ച് എന്നത് രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ടസീറ്റ് വിമാനത്തെയും ഇഎച്ച് എന്നത് ഒരാൾക്ക് ഇരിക്കാവുന്ന ഒറ്റസീറ്റ് വിമാനത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യ ഫ്രാൻസിൽനിന്ന് 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് വാങ്ങിയത്.
കഴിഞ്ഞ വർഷം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്കുശേഷം ഫ്ളൈറ്റ് ഗ്ലോബൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ 35 റഫാൽ വിമാനങ്ങൾ പ്രവർത്തനക്ഷമമാണ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടിൽ എണ്ണം 32 ആയി കുറച്ചു. ഇതിനെതിരെയാണ് എയർ മാർഷൽ തിവാരി സാമൂഹിക മാധ്യമമായ എക്സിലൂടെ പ്രതികരിച്ചത്. ഫ്ളൈറ്റ് ഗ്ലോബലിൻ്റെ കണക്കുകൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, റിപ്പോർട്ടിനായി വിവരങ്ങൾ നൽകിയ ആളുകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവർ നൽകിയ വിവരങ്ങൾ നേരത്തേയും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിവെച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ട ചില ഇന്ത്യൻ റഫാൽ വിമാനങ്ങളുടെ പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഇതേ ആളുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തതായി തിവാരി പറഞ്ഞു. അതിനാൽ ഫ്ളൈറ്റ് ഗ്ലോബൽ തങ്ങൾക്ക് വിവരങ്ങൾ നൽകുന്നവരെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും തിവാരി പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെക്കുറിച്ച് പാകിസ്താൻ പ്രചരിപ്പിച്ച വ്യാജവാർത്തയും അദ്ദേഹം ഓർമിപ്പിച്ചു.
സംഘർഷത്തിനിടെ ശിവാംഗി സിങ്ങിന്റെ വിമാനം വെടിവെച്ചിട്ടെന്നും അവരെ പാകിസ്താൻ സൈന്യം തടവിലാക്കിയെന്നുമായിരുന്നു പാകിസ്താനിലെ ചില മാധ്യമങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ വ്യോമസേന ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. പിന്നീട് ഹരിയാണയിലെ അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ശിവാംഗിയുടെ ചിത്രം പുറത്തുവന്നതോടെ പ്രചാരണം പൊളിഞ്ഞു. ളൈറ്റ് ഗ്ലോബലിന് തെറ്റായ കണക്കുകൾ നൽകിയ അതേ ആളുകളാണ് ശിവാംഗി യുദ്ധത്തടവുകാരിയായെന്ന് പറഞ്ഞതെന്നും തിവാരി ചൂണ്ടിക്കാട്ടി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
വിദേശനയത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം ; പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ
-
ബെംഗളൂരുവിൽ ക്രൂരകൊലപാതകം : പങ്കാളിയുടെ 18-കാരനായ മകനെ ചുറ്റികകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നു; യുവതിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ടു
-
കാലൊടിഞ്ഞ ഏഴ് ആഴ്ച പ്രായമുള്ള ആനക്കുട്ടിക്ക് അടിയന്തിര ചികിത്സ ; അസമിൽ നിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്തു
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


