മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം : ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഡ്രൈ ഡേ എടുത്തുകളയണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൂറിസം രംഗത്തെ സംരംഭകർ ഈ ആവശ്യം ഉന്നയിച്ചു. ആ യോഗത്തിന്റെ മിനുട്സും പൊക്കിപ്പിടിച്ച് ഡ്രൈ ഡേ എടുത്തുകളയാൻ പോകുന്നുവെന്ന് പറഞ്ഞ് അഴിമതി ആരോപണവും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരാണ് ഇവർ. ഇപ്പോൾ എന്തിനുള്ള നീക്കമാണ്?
അരങ്ങൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ -എം.ബി. രാജേഷ് പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ്. സർക്കാർ കേരളത്തിൽ മദ്യമൊഴുക്കി എന്ന് വ്യാജപ്രചരണം നടത്തിയവരാണ് ഇവർ. അന്ന് സർക്കാരിനെതിരെ സംസാരിച്ച കെസിബിസിയുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണ്? വി.എം. സുധീരന്റെ അഭിപ്രായമെന്താണ്? പറഞ്ഞതെല്ലാം വിഴുങ്ങുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരനല്ല, മറിച്ച് അവസരവാദത്തിന്റെ ചക്രവർത്തിയാണ് -എം.ബി. രാജേഷ് തുടർന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
-
മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


