സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സയും സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും പ്രധാന ആശുപത്രികളിൽ ദിവസവും മിന്നൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മേൽനോട്ട ചുമതല നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർ, ആർദ്രം നോഡൽ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാകും പരിശോധന. അതാത് ജില്ലകളിലെ പ്രധാന ആശുപത്രികളിൽ മുൻകൂട്ടി അറിയിക്കാതെയാണ് പരിശോധന നടത്തേണ്ടത്.
ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു., അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനം തുടങ്ങിയവ വിശദമായി പരിശോധിക്കും. രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികിത്സയുടെ ഗുണനിലവാരം, ലഭ്യമായ സൗകര്യങ്ങൾ, പരാതികൾ, ബുദ്ധിമുട്ടുകൾ എന്നിവയും വിലയിരുത്തും. കിടത്തിച്ചികിത്സാ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രി ഫാർമസികളിലെ മരുന്നുകളുടെ ലഭ്യത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം തടയുന്നതിനുള്ള ക്രമീകരണങ്ങൾ, പ്രൊസീജിയർ റൂമുകളുടെ പ്രവർത്തനം, പരിപാലനം എന്നിവയും പരിശോധനയുടെ ഭാഗമാകും. ബയോമെഡിക്കൽ മാലിന്യ സംസ്കരണവും അണുബാധ നിയന്ത്രണ സംവിധാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.
പരിശോധനയിൽ കണ്ടെത്തുന്ന വീഴ്ചകൾ, അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ, തുടർനടപടികൾ ആവശ്യമായ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് എല്ലാ ദിവസവും വൈകിട്ട് നാലിന് മുന്‍പ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (മെഡിക്കൽ) സമർപ്പിക്കണം. ലഭിക്കുന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പ്രതിമാസ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിച്ച് പോരായ്മകൾ ഉടൻ പരിഹരിക്കുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പുതിയ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
-
മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


