Skip to content

വള്ളിക്കോട് അങ്കണവാടികളിൽ വർണ്ണോത്സവം : നൂറിലേറെ കുട്ടികൾ പങ്കെടുത്തു

പത്തനംതിട്ട : പഞ്ചായത്തുതല ശിശുദിനാഘഷത്തോടും കലാമേളയോടുമനുബന്ധിച്ച് അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ‘വർണ്ണോത്സവം 2026’ വള്ളിക്കോട് ഗവ. എൽ.പി. സ്കൂളിൽ നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നായി നൂറിലേറെ കുട്ടികൾ കലാമേളയിൽ പങ്കെടുത്തു. പാട്ട്, ആംഗ്യപ്പാട്ട്, സംഘഗാനം, ഫാൻസി ഡ്രസ്, നൃത്തം തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രകടിപ്പിക്കാനുള്ള വേദിയായി വർണ്ണോത്സവം മാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗീസ്, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ജെയ്‌സി കോശി, പ്രസന്ന രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

വള്ളിക്കോട് അങ്കണവാടികളിൽ വർണ്ണോത്സവം : നൂറിലേറെ കുട്ടികൾ പങ്കെടുത്തു pathanamthittamedia.com