Notice
ദേശീയ ക്ഷീരദിനാചരണം : പത്തനംതിട്ട മില്‍മ ഡയറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
പത്തനംതിട്ട : ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി നവംബർ 25, 26 തീയതികളിൽ മിൽമയുടെ പത്തനംതിട്ട ഡയറിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ പൊതുജനങ്ങൾക്ക് ഡയറി സന്ദർശിക്കാനും മിൽമ ഉത്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാനും അവസരമുണ്ടാകും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പാൽ, തൈര്, പേട, കപ്പിലുള്ള കട്ടത്തൈര്, പനീർ, പനീർ പോപ്‌സ്, യോഗർട്ട് തുടങ്ങിയ ഉത്പന്നങ്ങൾ ആധുനിക സംവിധാനങ്ങളിലൂടെ എങ്ങനെ സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നു എന്ന് നേരിട്ട് കണ്ടറിയാം.
ഡയറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സന്ദർശകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നെയ്യ്, ബട്ടർ, പനീർ, മിൽമ പേട, പാൽക്ക്രീമിൽ നിന്ന് തയാറാക്കുന്ന വിവിധതരം ഐസ്‌ക്രീമുകൾ, ഗുലാബ് ജാമുൻ, പാലട, വിവിധതരം ചോക്കലേറ്റുകൾ, സിപ് അപ്, മിൽക്ക് ലോലി, മാംഗോ ജ്യൂസ്, റസ്‌ക്, ഫ്‌ളേവേഡ് മിൽക്ക്, കപ്പ് കേക്ക് തുടങ്ങിയ മിൽമ ഉത്പന്നങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. മിൽമയുടെ ഉത്പാദന – സംസ്‌കരണ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനും വിവിധ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമായിരിക്കും ഈ ക്ഷീരദിനാചരണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി





