Skip to content

കേരളം ഭരിക്കുന്നത് ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട : പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും വ്യത്യസ്‌തമായി സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ചേർത്ത് പിടിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് യു.ഡി.എഫ്. സർക്കാർ മുന്നേറുമ്പോൾ സമരങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും സ്വന്തം നിലനിൽപ്പിനായുള്ള ഇടതുസംഘടനകളുടെ ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം അജിൻ ഐപ്പ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു വർഗീസ്, വനിതാ ഫോറം കൺവീനർ ശ്രീദേവി എസ്., ഡോ.ജോജി ഐസക്, ആർ.രാജലക്ഷ്മി, ഡോ.എ.പി.സുനിൽ കുമാർ, ജി.കണ്ണൻ, അനു കുമാരി, സാജിത ബിഗം, മഞ്ജുഷ കെ., തോമസ് രാജു, നിഷാ നായർ, ദിലീപ് ഖാൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

കേരളം ഭരിക്കുന്നത് ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ pathanamthittamedia.com