Skip to content

ജില്ലാതല കേരളോത്സവം കോഴഞ്ചേരിയിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ  ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഡിസംബർ 10 മുതൽ 13 വരെ കോഴഞ്ചേരിയിലാണ് നാലുദിവസം നീളുന്ന കേരളോത്സവം നടക്കുക. പരിപാടിയുടെ നടത്തിപ്പിനായി കോഴഞ്ചേരി ഗവ.ഹൈസ്‌കൂൾ ബി.ആർ.സി. ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. കേരളോത്സവം മികച്ച രീതിയിൽ നടത്തുന്നതിനായി ജനപ്രതിനിധികൾ, സർക്കാർ വകുപ്പുകൾ, വിവിധ സംഘടനകൾ, സന്നദ്ധസേനകൾ എന്നിവരുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എം.പി., ജില്ലയിലെ എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവർ സംഘാടകസമിതിയുടെ രക്ഷാധികാരികളായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും വൈസ് പ്രസിഡന്റ് വർക്കിംഗ് ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറൽ കൺവീനറുമായിരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവർ വൈസ് ചെയർപേഴ്‌സൺമാരാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ചെയർപേഴ്‌സൺമാരായി 12 സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. കോഴഞ്ചേരിയിലെ വിവിധ സ്കൂളുകളും കോളജുകളുമാണ് കലാ – കായിക മത്സരങ്ങളുടെ വേദികളാകുന്നത്. കോഴഞ്ചേരി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വർണാഭമായ ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമാകുക.

നാലുദിവസങ്ങളിലായി വിവിധ കലാ – കായിക മത്സരങ്ങൾക്കൊപ്പം യൂത്ത് ഫോറവും നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എം.വി.അമ്പിളി, ജി.സതീഷ് ബാബു, ജൂലി സാബു ഓലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.സന്തോഷ് കുമാർ, സ്റ്റെല്ല തോമസ്, ബിജു ടി.ജോർജ്ജ്, പഞ്ചായത്ത് സെക്രട്ടറി ജി.ഹരികൃഷ്ണൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ നെജോമോൻ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ, യുവജനക്ഷേമ ബോർഡ് പ്രോഗ്രാം ഓഫീസർ ഷീജ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

ജില്ലാതല കേരളോത്സവം കോഴഞ്ചേരിയിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു pathanamthittamedia.com