കുമ്പഴ ട്രാഫിക് സിഗ്നൽ നവംബർ 22 ന് പ്രവർത്തനമാരംഭിക്കും : ദീർഘകാല ആവശ്യത്തിന് പരിഹാരമാകുന്നു
കുമ്പഴ : ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ കുമ്പഴ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാകുന്നു. നവംബർ 22 ഞായറാഴ്ച വൈകിട്ട് നാലിന് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. സിഗ്നൽ ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. പുനലൂര്‍ – മൂവാറ്റുപുഴ പാതയും കുമ്പഴ തിരുവല്ല റോഡും മലയാലപ്പുഴ റോഡും സംഗമിക്കുന്ന കുമ്പഴ ജംഗ്ഷനിൽ വർധിച്ചുവരുന്ന വാഹനത്തിരക്കും ഗതാഗതക്കുരുക്കും അപകടസാധ്യതയും പരിഗണിച്ചാണ് ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കിയത്. ദീർഘകാലമായി വ്യാപാരികളും പ്രദേശവാസികളും യാത്രക്കാരും ഉന്നയിച്ചിരുന്ന പ്രധാന ആവശ്യമായിരുന്നു ജംഗ്ഷനിൽ ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നത്.
മുന്‍പ് ഇവിടെയുണ്ടായിരുന്ന സിഗ്നല്‍ ലൈറ്റ് തകരാറിലായതിനെത്തുടര്‍ന്ന് ഇവിടെ നിന്നും നീക്കം ചെയ്തുവെങ്കിലും ഇത് പിന്നീട് പുനസ്ഥാപിച്ചില്ല. ഇതിനുശേഷം കുമ്പഴ ജംഗ്ഷനില്‍ നിരന്തരമായി അപകടങ്ങളുണ്ടാവുകയും നിരവധി മരണങ്ങള്‍ നടക്കുകയും ചെയ്തതോടെ അബിന്‍ വര്‍ക്കി എം.എല്‍.എ. വിഷയത്തില്‍ ഇടപെടുകയും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട യോഗം വിളിച്ചുചേര്‍ത്ത് സിഗ്നല്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പത്തനംതിട്ട നഗരത്തിലേക്കും കോന്നി, മലയാലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ഗതാഗത കേന്ദ്രമാണ് കുമ്പഴ. ശബരിമല തീർഥാടനകാലത്തുള്‍പ്പെടെ ജംഗ്ഷനില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങൾ ഒരേസമയം എത്തുന്നത് മൂലം ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിക്കുന്ന സാഹചര്യത്തിൽ സിഗ്നൽ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ട്രാഫിക് സിഗ്നൽ പ്രവർത്തനമാരംഭിക്കുന്നതോടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാധിക്കും. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ സുരക്ഷിതമായ ഗതാഗത സാഹചര്യം ഒരുക്കുന്നതിൽ പുതിയ സംവിധാനം നിർണായകമാകും. സിഗ്നൽ സംവിധാനം യാഥാർഥ്യമാകുന്നതോടെ കുമ്പഴ ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി





