കാലൊടിഞ്ഞ ഏഴ് ആഴ്ച പ്രായമുള്ള ആനക്കുട്ടിക്ക് അടിയന്തിര ചികിത്സ ; അസമിൽ നിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്തു
ജാംനഗർ: ജനിച്ചത് മുതൽ ജീവനുവേണ്ടി പോരാടുന്ന ഏഴ് ആഴ്ച പ്രായമുള്ള ‘രാജ’ എന്ന ഏഷ്യൻ ആനക്കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി അസമിലെ പൊഹുമരയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്‌തു. തുടയെല്ലിന് പൊട്ടലേറ്റ രാജയ്ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നതിനായിട്ടാണ് വൻതാരയിലെത്തിക്കുന്നത്.ഒക്ടോബർ രണ്ടിന് അസമിലെ ഗോഗാമുഖിലാണ് രാജ ജനിച്ചത്. പ്രസവശേഷം അമ്മയാനയുടെ ചവിട്ടേറ്റാണ് രാജയുടെ തുടയെല്ല് പൊട്ടിയത്. ഇതുമൂലം എഴുന്നേറ്റ് നിൽക്കാനോ പാലുകുടിക്കാനോ രാജയ്ക്ക് കഴിഞ്ഞിരുന്നില്ല.
പാൽ ലഭിക്കാത്തതും ചലനശേഷി ഇല്ലാത്തതും കാരണം രാജയ്ക്ക് തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.പ്രത്യേക വിമാനത്തിലാണ് രാജയെ ജാംനഗറിലേക്ക് എത്തിച്ചത്. റോഡ് മാർഗ്ഗം 2,500 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നത് ആനക്കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാലാണ് എയർലിഫ്റ്റ് തിരഞ്ഞെടുത്തത്. മൃദുവായ മെത്തകൾ വിരിച്ച പ്രത്യേക കൂട്ടിലായിരുന്നു യാത്ര. യാത്രയിലുടനീളം വൻതാരയിലെ വെറ്ററിനറി ഡോക്ടർമാരും പരിചാരകരും രാജയുടെ ആരോഗ്യനില നിരീക്ഷിച്ചിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
വിദേശനയത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം ; പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ
-
ബെംഗളൂരുവിൽ ക്രൂരകൊലപാതകം : പങ്കാളിയുടെ 18-കാരനായ മകനെ ചുറ്റികകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നു; യുവതിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ടു
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


