Skip to content

കിരീടം നേടി 48 ദിവസത്തിനുള്ളിൽ പുറത്ത് ; മിസ് യൂണിവേഴ്സ് വിയറ്റ്‌നാം 2026 പദവി ക്വിൻ ആൻ ഗുയെനിൽ നിന്ന് തിരിച്ചുവാങ്ങി സംഘാടകർ

വിയറ്റ്‌നാം: മിസ് യൂണിവേഴ്സ‌സ് വിയറ്റ്‌നാം 2026 കിരീടം നേടി ഏഴ് ആഴ്‌ തികയും മുൻപേ കിരീടം നഷ്‌ടപ്പെട്ട് സുന്ദരി ക്വിൻ ആൻ ഗുയെൻ. വിജയിച്ച് വെറും 48 ദിവസത്തിനുള്ളിലാണ് താരത്തെ സ്ഥാനത്തുനിന്ന് നീക്കിയത്. മത്സരത്തിനിടെ ഉയർന്ന വിവാദങ്ങളും സംഘാടകരുടെ നിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളുമാണ് നടപടിക്ക് പിന്നിൽ. നവംബർ 18-ന് മത്സരത്തിൻ്റെ സംഘാടകരായ ഫൈവ്6 എന്റർടെയ്ൻമെന്ററാണ് കിരീടം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.ഒക്ടോബർ രണ്ടിന് ഹായ് ഫോങ്ങിൽ നടന്ന മത്സരത്തിലാണ് ക്വിൻ ആൻ ഗുയെൻ മിസ് യൂണിവേഴ്‌സ് വിയറ്റ്നാം 2026 ആയി തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. ഒക്ടോബറിൽ തന്നെ താരത്തിനെതിരെ നടപടികൾ ആരംഭിച്ചിരുന്നു.
ക്വിൻ ആൻ ഗുയെനും മിസ് യൂണിവേഴ്‌സ് വിയറ്റ്നാമിലെ ഫസ്റ്റ് റണ്ണറപ്പായ ട്രിൻ മൈ ആനും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. മറ്റ് മത്സരാർത്ഥികളെയും സൗന്ദര്യമത്സരവുമായി ബന്ധപ്പെട്ട ചിലരെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സന്ദേശങ്ങളിലുണ്ടായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ ആഭ്യന്തര പരിശോധന നടത്തിയ സംഘാടകർ ഒക്ടോബർ 25-ന് താരത്തിന് ആറുമാസത്തെ സസ്പെൻഷൻ പ്രഖ്യാപിച്ചു. ഈ കാലയളവിൽ മിസ് യൂണിവേഴ്‌സ് വിയറ്റ്നാം കിരീടം ഉപയോഗിച്ചുള്ള ഔദ്യോഗിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിച്ച ക്വിൻ ആൻ, കിരീടത്തിനൊപ്പം വരുന്ന ഉത്തരവാദിത്തങ്ങൾ അംഗീകരിക്കുന്നതായും നേരത്തെ അറിയിച്ചിരുന്നു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

കിരീടം നേടി 48 ദിവസത്തിനുള്ളിൽ പുറത്ത് ; മിസ് യൂണിവേഴ്സ് വിയറ്റ്‌നാം 2026 പദവി ക്വിൻ ആൻ ഗുയെനിൽ നിന്ന് തിരിച്ചുവാങ്ങി സംഘാടകർ pathanamthittamedia.com