വിദേശനയത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം ; പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടോയെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ ചോദിച്ചു. ഡൊണാൾഡ് ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തിൽ രാഹുൽ നടത്തിയ വിമർശനത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. നവംബർ 20-ന് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ പരിഹാസമുയർത്തിയത്.
ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഈ നേതാക്കൾക്കൊപ്പം മേശയ്ക്കു ചുറ്റും ഇരിക്കുമായിരുന്നുവെന്നും ഒത്തുതീർപ്പിന് വഴങ്ങിയ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ആ മേശയിൽ ഇരിക്കാനാകില്ലെന്നും ആയിരുന്നു രാഹുലിൻ്റെ പരാമർശം. നവംബർ 19-ന് ചൈനയിലെ ഷെൻഷെനിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ട്രംപ്, ഷി ജിൻപിങ്, പുതിൻ എന്നിവർ കൂടിക്കാഴ്ച നടത്തിയത്.
ആഗോള രാഷ്ട്രീയത്തിൽ മൂന്ന് വൻശക്തികളുടെ ഈ കൂടിക്കാഴ്ച വലിയ ശ്രദ്ധ നേടിയിരുന്നു.രാഹുലിൻ്റെ പരാമർശത്തിന് മറുപടിയായി കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ വിട്ടുവീഴ്ച ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ കാലത്തെ ഷിംല കരാറും പാകിസ്താൻ യുദ്ധത്തടവുകാരെ വിട്ടയച്ച നടപടിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്തെ ഷാം എൽ ഷെയ്ഖ് പ്രസ്താവനയും തുഹിൻ സിൻഹ ചൂണ്ടിക്കാട്ടി.
ഷിംല കരാറിലൂടെ പാകിസ്താൻ സൈനികരെ വിട്ടയച്ചിട്ടും പിന്നീട് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിച്ചു എന്നായിരുന്നു സിൻഹയുടെ ആരോപണം.
കോൺഗ്രസ് ഭരണകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ധാരണാപത്രം ഒപ്പിട്ടതും രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സംഭാവനകളും അദ്ദേഹം ഉന്നയിച്ചു.ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നതെന്ന് തോന്നുന്നു’ എന്നായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. ബിജെപി വക്താവ് ആർ.പി. സിങ്ങും രാഹുലിനെതിരെ രംഗത്തെത്തി. ഇന്ത്യയെക്കുറിച്ച് നിരന്തരം മോശം പ്രചാരണം നടത്തുകയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകനേതാക്കളുമായി മികച്ച ബന്ധമുണ്ടെന്നും ഇന്നത്തെ ആഗോളക്രമത്തിൽ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനമാണുള്ളതെന്നും ആർ.പി. സിങ് അവകാശപ്പെട്ടു.
അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ വിദേശനയത്തെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. അന്താരാഷ്ട്ര വിഷയങ്ങളിൽ സ്വതന്ത്ര നിലപാടെടുക്കാനുള്ള ഇന്ത്യയുടെ കഴിവ് കുറഞ്ഞുവരികയാണെന്നും ആഗോള ചർച്ചകളിൽ ഇന്ത്യ ഒരു ‘സൈഡ് പ്ലെയർ’ മാത്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ബെംഗളൂരുവിൽ ക്രൂരകൊലപാതകം : പങ്കാളിയുടെ 18-കാരനായ മകനെ ചുറ്റികകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നു; യുവതിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ടു
-
കാലൊടിഞ്ഞ ഏഴ് ആഴ്ച പ്രായമുള്ള ആനക്കുട്ടിക്ക് അടിയന്തിര ചികിത്സ ; അസമിൽ നിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്തു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


