മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി
നാഗ്പൂർ: യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി. 560 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നാഗ്പൂർ സെഷൻസ് കോടതിയുടെ നിർണായക വിധി. 2025 മേയ് എട്ടിനാണ് 26-കാരനായ റിജാസിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിലായിരുന്നു ഇദ്ദേഹം. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ചാണ് എടിഎസ് റിജാസിനെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകൾ ചുമത്തിയിരുന്നത്.
റിജാസിൽ നിന്ന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സാഹിത്യങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു. യുഎപിഎ ഒഴിവാക്കിയെങ്കിലും കലാപത്തിന് പ്രകോപനമുണ്ടാക്കുക, പൊതുജനങ്ങളിൽ അസ്വസ്ഥത പരത്തുന്ന പ്രസ്താവനകൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയ മറ്റുവകുപ്പുകൾ നിലനിൽക്കും. ഭാരതീയ ന്യായ സംഹിതയിലെ (BNS) 152, 353(1) വകുപ്പുകളും ഐ.ടി ആക്ട് 67-ാം വകുപ്പുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഡൽഹിയിൽ നടന്ന മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു റിജാസിന്റെ അറസ്റ്റ്.
മനുഷ്യാവകാശങ്ങൾ, സാമൂഹിക നീതി, ന്യൂനപക്ഷ-ആദിവാസി വിഷയങ്ങൾ എന്നിവയിലൂന്നി മക്തൂബ് മീഡിയ, ദ ഒബ്സർവർ പോസ്റ്റ്, കൗണ്ടർകറന്റ്സ് തുടങ്ങിയ സ്വതന്ത്ര-ദേശീയ മാധ്യമങ്ങളിൽ ഇദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. ബസ്തറിലെ ആദിവാസി മേഖലകളിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകൾ, സുനിത പൊട്ടം, രഘു മിഡിയാമി എന്നീ ആദിവാസി പ്രവർത്തകരുടെ അറസ്റ്റ് എന്നിവ റിജാസ് വാർത്തയാക്കിയിരുന്നു. കൂടാതെ സിദ്ദിഖ് കാപ്പൻ, രൂപേഷ് കുമാർ സിങ്, കശ്മീരി മാധ്യമപ്രവർത്തകർ എന്നിവരുടെ അനുഭവങ്ങളിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളികളും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെയും കശ്മീരിലെ വീടുകൾ പൊളിക്കുന്നതിനെതിരായ പ്രതിഷേധങ്ങളുടെയും പേരിൽ കേരളത്തിൽ റിജാസിനെതിരെ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
പഹൽഗാം ഇരകളുടെ മുറിവിൽ ഉപ്പുതേക്കുന്ന നടപടിയെന്ന് കോൺഗ്രസ് ; പാക് മന്ത്രി മുസാദിക് മാലിക്കിനൊപ്പം മോദി വേദി പങ്കിട്ടതിനെച്ചൊല്ലി രാഷ്ട്രീയപ്പോര്
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
വിദേശനയത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം ; പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


