Skip to content

ട്രംപ്-ഷി-പുടിൻ ത്രികക്ഷി ചർച്ചയ്ക്ക് പിന്നാലെ സുരക്ഷാ മുൻകരുതൽ ; ചൈനയിൽ ഉപയോഗിച്ച ഫോണുകൾ കൈമാറാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു

വാഷിങ്ടൺ: ആഗോളരാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്കാണ് ചൈനയിലെ ഷെൻഷെൻ കഴിഞ്ഞദിവസം വേദിയായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ എന്നിവർ വ്യാഴാഴ്‌ച ആദ്യമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തിയിരുന്നു. നേതാക്കൾ കൈക്കൊടുത്ത് പിരിഞ്ഞെങ്കിലും യുഎസ് പ്രസിഡന്റിന്റെ ചൈനാ സന്ദർശനത്തിൽ അസാധാരണമായ സുരക്ഷാ മുൻകരുതലുകളാണ് വൈറ്റ്ഹൗസ് സ്വീകരിച്ചിരുന്നത്.

സൈബർ ചാരവൃത്തി ആശങ്കകൾ കാരണം എയർഫോഴ്സ് വണ്ണിൽ ട്രംപിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെയും വൈറ്റ്ഹൗസ് ജീവനക്കാരുടെയും ഫോണുകൾ പിടിച്ചെടുക്കുകയും ഉപയോഗിക്കാൻ നൽകിയ താത്കാലിക ഫോണുകൾ നശിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് യുഎസ്.
ചൈനയിൽ ഉപയോഗിച്ച വ്യക്തിഗതവും ഔദ്യോഗികവുമായ ഫോണുകളും മറ്റു ഡിവൈസുകളും സിഗ്നൽ ബ്ലോക്ക് ചെയ്യുന്ന ബാഗുകളിൽ സൂക്ഷിക്കാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ചിലർ ഇത് ചൈനയിൽ ഇറങ്ങുംമുമ്പേ ഇത്തരം ബാഗുകളിൽ സൂക്ഷിച്ചിരുന്നു.

പകരം അവർക്ക് താത്കാലിക ഫോണുകൾ (ബർണർ ഫോണുകൾ) നൽകിയിരുന്നു.
വിമാനം ഷെൻഷെനിൽനിന്ന് പുറപ്പെട്ടപ്പോൾ, വൈറ്റ് ഹൗസ് ജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും കൈവശമുണ്ടായിരുന്ന താൽക്കാലിക ഫോണുകൾ അധികൃതർ ശേഖരിച്ചു. ഇവ നശിപ്പിക്കുകയോ അല്ലെങ്കിൽ അവയിലുള്ള വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളയുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ വിമാനം ഇറങ്ങിയശേഷം മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക ഫോണുകൾ തിരികെ നൽകുകയും ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. പത്മജയ്ക്ക് പരവതാനി വിരിച്ച് കോണ്‍ഗ്രസ് – രാഹുല്‍ മാങ്കൂട്ടം ഇപ്പോഴും പുറത്ത് ; കോൺഗ്രസിന്റെ ഇരട്ടനീതി ചർച്ചയാകുന്നു!

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

ട്രംപ്-ഷി-പുടിൻ ത്രികക്ഷി ചർച്ചയ്ക്ക് പിന്നാലെ സുരക്ഷാ മുൻകരുതൽ ; ചൈനയിൽ ഉപയോഗിച്ച ഫോണുകൾ കൈമാറാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു pathanamthittamedia.com