പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ നടപടി
തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ആർഎംഒ ഡോഅനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ട്വന്റിഫോർ വാർത്തയിലാണ് നടപടി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലായിരുന്നു പൂച്ചകളുടെയും എലികളുടെയും സ്വൈര്യ വിഹാരം.ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഇവിടെ ആയിരുന്നു മാറ്റിയിരുന്നത്.
മഴക്കാലത്ത് കെട്ടിടത്തിന് ചോര്‍ച്ച ഉണ്ടായതോടെ അടച്ചിട്ടിരിക്കുകയായിരുന്നു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ചത്ത എലിയും പൂച്ചയും കിടക്ക കയ്യടക്കിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിന് ഉള്ളിലേക്ക് കയറുന്നുമില്ലായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി കെട്ടിടം അണുവിമുക്തമാക്കിയിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


