Skip to content

റാന്നി വലിയകലുങ്ക് നീർപ്പാലത്തിൽ വീണ്ടും ലോറി കുടുങ്ങി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂടിന് സമീപമുള്ള വലിയകലുങ്ക് കനാല്‍ പാലത്തില്‍ വീണ്ടും ഭാരവാഹനം കുടുങ്ങി. തടിമില്ലിൽ നിന്ന് അറപ്പുപൊടി കയറ്റി വന്ന ടോറസ് ലോറിയാണ് പാലത്തിന്റെ അടിഭാഗത്ത് കുടുങ്ങിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഉയരം കൂടിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം താഴ്ന്ന നിലയിലാണ് വലിയ കലുങ്കിലെ കനാല്‍ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ  ഉയരപരിധി ശ്രദ്ധിക്കാതെ ലോറി കടത്തിവിടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ മുകൾഭാഗം പാലത്തിന്റെ  കോൺക്രീറ്റ് ഭാഗത്ത് ഇടിച്ച് കുടുങ്ങുകയായിരുന്നു.

ഈ ഭാഗത്ത് ഭാരവാഹനങ്ങൾ കുടുങ്ങുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മുൻപും നിരവധി ചരക്കുവാഹനങ്ങളും ബസുകളും ഇവിടെ കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. കനാല്‍ പാലത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകളും ഉയരപരിധി നിയന്ത്രിക്കുന്ന ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ഒരു വശത്ത് മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇരുവശത്തും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

റാന്നി വലിയകലുങ്ക് നീർപ്പാലത്തിൽ വീണ്ടും ലോറി കുടുങ്ങി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു pathanamthittamedia.com