Skip to content

റാന്നിയിൽ കുട്ടികള്‍ക്കായി ഫിലിം ക്ലബ് പ്രവർത്തനം തുടങ്ങി

റാന്നി : റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്സ് സൊസൈറ്റി (റാന്നി ഫാസ്), റാന്നി എസ്.സി. ഹയർ സെക്കൻഡറി സ്കൂൾ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരള) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ചലച്ചിത്രമേളയും ചലച്ചിത്രാസ്വാദന കളരിയും നടന്നു. കുട്ടികളിൽ മികച്ച സിനിമകളോടുള്ള അഭിരുചിയും ചലച്ചിത്രകലയെക്കുറിച്ചുള്ള അവബോധവും വളർത്തുക, സിനിമ കേവലം വിനോദോപാധി മാത്രമല്ലെന്നും സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കലയാണെന്നും ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മേളയുടെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാനും ചിന്തിക്കാനും കഴിയുന്ന അഞ്ച് മികച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാൽ’, ചാർലി ചാപ്ലിൻ അഭിനയിച്ച ‘മോഡേൺ ടൈംസ്’, ‘ഓൾഡ് മാൻ ആൻഡ് ദി സീ’ എന്നിവയ്ക്ക് ഒപ്പം രണ്ട് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.

ഓരോ സിനിമയുടെ പ്രദർശനത്തിനുശേഷവും പ്രമേയം, ആവിഷ്കാരം, സാമൂഹിക പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് മനസ്സിലാക്കാനും സംവദിക്കാനും അവസരമൊരുക്കി. ചലച്ചിത്രാസ്വാദന കളരിയിൽ സിനിമയെ എങ്ങനെ സമീപിക്കണം, ചലച്ചിത്രഭാഷയും ദൃശ്യവ്യാകരണവും എങ്ങനെ തിരിച്ചറിയണം തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത ചലച്ചിത്ര നിരൂപകനും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുൻ അധ്യാപകനുമായ പ്രൊഫ.മോൻസി ജോൺ കുട്ടികൾക്ക് വിവരിച്ചുനല്‍കി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ജേക്കബ് ജോർജ്ജ് സി. അധ്യക്ഷത വഹിച്ചു. റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ എബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ ഷൈനി സൂസൻ എബ്രഹാം, റാന്നി ഫാസ് സെക്രട്ടറി എസ്.അജിത്, പ്രധാനാധ്യാപിക അനീ മാത്യു എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

റാന്നിയിൽ കുട്ടികള്‍ക്കായി ഫിലിം ക്ലബ് പ്രവർത്തനം തുടങ്ങി pathanamthittamedia.com