Skip to content

തിരുവല്ല മാർത്തോമ്മാ കോളേജ് പ്ലാറ്റിനം ജൂബിലി : ചന്ദനത്തൈ നട്ട് നിയമസഭാ സ്പീക്കർ

തിരുവല്ല : മാർത്തോമ്മാ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോളേജ് ക്യാമ്പസിൽ ചന്ദനത്തൈ നട്ടു. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ഹരിതസ്മൃതി’ പരിപാടിയുടെ ഭാഗമായാണ് വൃക്ഷത്തൈ നടൽ നടന്നത്. 75 വർഷത്തെ അക്കാദമിക മികവിന്റെ  നാഴികക്കല്ല് ആഘോഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്ന ആമുഖത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് എൻ.എസ്.എസ്. വോളണ്ടിയർമാരുടെ എൻ.എസ്.എസ്. ഗീതാലാപനത്തോടെ സ്പീക്കർ ക്യാമ്പസ് അങ്കണത്തിൽ ചന്ദനത്തൈ നട്ടു.

75 വർഷത്തെ അക്കാദമിക മികവ് കൈവരിച്ച മാർത്തോമ്മാ കോളേജിനെ അഭിനന്ദിച്ച സ്പീക്കർ, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി അവബോധത്തിനും സംരക്ഷണത്തിനും പ്രാധാന്യം നൽകിയ എൻ.എസ്.എസ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. തിരുവല്ല എം.എൽ.എ. അഡ്വ.വർഗീസ് മാമൻ ചടങ്ങിൽ പങ്കെടുത്തു. കോളേജ് ട്രഷറർ തോമസ് കോശി, പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ., കായിക വിദ്യാഭ്യാസ വിഭാഗം മുൻ മേധാവി ഡോ.റജിനാൾഡ് വർഗീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.അനിത ജോർജ്ജ്‌ വർഗീസ്, ഡോ.അരുൺ വിനോദ്, എലിസബത്ത് ജോർജ്ജ്‌ എന്നിവരും വോളണ്ടിയർ സെക്രട്ടറിമാരായ അഞ്ജു, അഷ്ന, പ്രണവ് അജോയ്, മീര, കാർത്തിക എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും എൻ.എസ്.എസ്. വോളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

തിരുവല്ല മാർത്തോമ്മാ കോളേജ് പ്ലാറ്റിനം ജൂബിലി : ചന്ദനത്തൈ നട്ട് നിയമസഭാ സ്പീക്കർ pathanamthittamedia.com