എരുമേലിയിൽ വീണ്ടും വൻ രാസസിന്ദൂര വേട്ട : കണ്ണൂർ സ്വദേശി അറസ്റ്റിൽ
എരുമേലി : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് വിതരണം ചെയ്യുന്നതിനായി രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത രാസസിന്ദൂരം വൻതോതിൽ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് ഫഷാദ് കെ.പി.യെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പൂവത്തുങ്കലിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്ന് 107 കുപ്പി രാസസിന്ദൂരം പിടിച്ചെടുത്തു. ‘ഫംശി സ്റ്റോർ’ എന്ന പേരിൽ വ്യാപാരം നടത്തിയിരുന്ന ഇയാൾ ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി നിരോധിത സിന്ദൂരം ശേഖരിച്ചുവെച്ചിരിക്കുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫും എരുമേലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത രാസസിന്ദൂരം തുടർനടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി നിരോധിത രാസസിന്ദൂരം ശേഖരിക്കുന്നതും വിൽപ്പന നടത്തുന്നതും തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് എരുമേലിയിൽ വീണ്ടും വൻതോതിൽ രാസസിന്ദൂരം പിടികൂടിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 85471 98263/ mail – eastindiabroadcasting@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





