Skip to content

ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

ആറന്മുള: ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആത്മവേദ മിസ്റ്റിക് ഹീലിംഗ് അക്കാദമി ആദരിച്ചു. തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്രത്തിലെ 12 കളഭാഭിഷേകവും ദശാവതാരച്ചാർത്തും മഹോത്സവത്തോടനുബന്ധിച്ച് നവംബർ 24ന് നടന്ന ചടങ്ങിലായിരുന്നു ആദരം. ക്ഷേത്രത്തിൽ ചിലങ്ക ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ‘സുഭദ്രാഹരണം’ കഥകളിയിൽ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചതിനാണ് അമുദാ നവീനിനെ ആദരിച്ചത്. ആത്മവേദ മിസ്റ്റിക് ഹീലിംഗ് അക്കാദമി ചെയർമാൻ ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിയുടെ നാഷണൽ എക്സ്പാൻഷൻ ഡയറക്ടർ മൃദുൽ മധു ആദരം സമർപ്പിച്ചു. യുവകലാകാരിയുടെ കലാരംഗത്തെ സംഭാവനകളെ ചടങ്ങിൽ പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. അമുദയുടെ ഗുരു എഫ്.എ.സി.ടി. മോഹൻ, മാതാപിതാക്കളായ സുചിത്ര, രാമകൃഷ്ണ അയ്യങ്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  3. വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

  4. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു pathanamthittamedia.com