കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : “കുട്ടികൾ കേവലം ജംഗമവസ്തുക്കളോ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ല” — കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്പ്പോഴും അപവാദങ്ങൾക്ക് വിധേയമാണെന്നും അത് സാർവ്വത്രികമായി ബാധകമല്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംരക്ഷണാവകാശം നൽകുന്നതിന് പിതാവ് യോഗ്യനാണെങ്കിലും ഇത്തരം കേസുകളിൽ പ്രധാന മാനദണ്ഡം കുട്ടികളുടെ ക്ഷേമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനനം മുതൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടികളെ അമ്മയോടൊപ്പം തന്നെ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





