Skip to content

വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പനയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പനയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യമന്ത്രി കെ മുരളീധരന്റേതാണ് നിര്‍ദേശം. ആഴ്ചതോറും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. പരിശോധനയ്ക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കണമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തരമായി സര്‍ക്കുലര്‍ ഇറക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം.

ആരോഗ്യമന്ത്രി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ബ്യൂട്ടിപാര്‍ലറുകള്‍, കോസ്‌മെറ്റിക് സെന്ററുകള്‍ എന്നിവയില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. വ്യാജവും ലൈസന്‍സ് ഇല്ലാത്തതും നിലവാരം കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം. സംസ്ഥാനത്തെ ജിമ്മുകളിലും വെല്‍നസ് സെന്ററുകളിലും പ്രോട്ടീന്‍ പൗഡര്‍ വില്പന നടത്തുന്ന കേന്ദ്രങ്ങളിലും പരിശോധന നടത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ്സ് കണ്‍ട്രോളറും സംയുക്തമായി പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  3. വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ

  4. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

വ്യാജ ഫെയ്‌സ് ക്രീം വില്‍പ്പനയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ pathanamthittamedia.com