വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു : പ്രതിരോധ പദ്ധതി നടപ്പാക്കണമെന്ന് വനംമന്ത്രിയോട് റാന്നി എം.എൽ.എ.
തിരുവനന്തപുരം : വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്ര പ്രതിരോധ പദ്ധതി നടപ്പാക്കണമെന്ന് റാന്നി എം.എൽ.എ അഡ്വ.പഴകുളം മധു വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ എം.എൽ.എ. കൂടിക്കാഴ്ച നടത്തി. മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. മലയാറ്റൂരിൽ നിന്ന് എത്തിച്ച സീസ്മിക് സെൻസറിങ് സംവിധാനം ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയുന്നതിനും ജനവാസ മേഖലകളിലേക്കുള്ള ആനകളുടെ കടന്നുകയറ്റം തടയുന്നതിനും സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റുന്നതിനായി കർഷകരുടെ സഹകരണത്തോടെ നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതും തേനീച്ച വളർത്തൽ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. സർക്കാരിന്റെ പരിഗണനയിലുള്ള വിവിധ പ്രതിരോധ നടപടികൾ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ സമഗ്ര പദ്ധതി വടശ്ശേരിക്കരയിൽ ആരംഭിക്കണമെന്നും എം.എൽ.എ. മന്ത്രിയോട് ആവശ്യപ്പെട്ടു. വടശ്ശേരിക്കരയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയുയർത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് അഡ്വ.പഴകുളം മധു എം.എല്‍.എ. അറിയിച്ചു. ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വനംവകുപ്പിനൊപ്പം ജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച നിലയില്‍
-
വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്





