നാലംഗ സംഘം ക്രൂരമായി മർദ്ദിച്ച് കുഴിയിൽ തള്ളി ; കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം
കാസർകോട് : കാസർകോട് ചെറുവത്തൂരിൽ കൂട്ടം ചേർന്ന് മർദ്ദിച്ച് കുഴിയിൽ തള്ളിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ സിവി മൻസൂർ അലിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം. ചെറുവത്തൂർ ജെകെ ബാറിൽ ഒപ്പം മദ്യപിച്ച നാലംഗസംഘം ആക്രമിച്ച് റോഡരികിലെ കുഴിയിൽ തള്ളി എന്നാണ് കേസ്. ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് നാലംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനുശേഷം റോഡരികിൽ ഉണ്ടായിരുന്ന ഒരു കുഴിയിൽ തള്ളി. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ ചന്തേര പോലീസ് കേസ് എടുത്തിരുന്നു. ചെറുവത്തൂർ സ്വദേശികളായ സുൽഫിക്കർ, സുഹൈൽ, അക്ഷയ്, രതീഷ് എന്നിവർക്കെതിരെയാണ് കേസ് ഉണ്ടായിരുന്നത്. ഇതിൽ സുൽഫിക്കർ, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





