മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം : കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ
പത്തനംതിട്ട : മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറുപത്തിയൊന്നുകാരനെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കത്തകിടി ശ്രീനിവാസ് നിവാസിൽ ചെല്ലപ്പൻ പിള്ളയുടെ മകൻ കൃഷ്ണകുമാർ (കുട്ടപ്പന്) ആണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടിൽവെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് കുട്ടിയും അമ്മൂമ്മയും മാത്രമുള്ള സമയത്ത് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി കീഴ്വായ്പ്പൂർ പോലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കീഴ്വായ്പ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.നൗഫൽ എസ്., എ.എസ്.ഐ.മുജീബ്ഖാൻ, ഉദ്യോഗസ്ഥരായ അമൽ, അരുൺദേവ്, ഹരികൃഷ്ണൻ, വിഷ്ണു ഐ.വി., സിബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ സ്പെഷ്യൽ കോടതി) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില് ചാടി മരിച്ച നിലയില്
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു
-
‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി





