കൊക്കയിലേക്ക് വീണ ഇതര സംസ്ഥാന തൊഴിലാളിയെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്
റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും ഇടയിൽ കൊക്കയിലേക്ക് വീണ അന്യസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് സംഘം അതിസാഹസികമായി രക്ഷപെടുത്തി. റോഡരികിലെ കരിമ്പിൻ ജ്യൂസ്, കരിക്ക് വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനായ അസം സ്വദേശിയായ 35 വയസ്സുകാരനാണ് ഏകദേശം 35 അടി താഴ്ചയിലേക്ക് വീണത്. അപകടത്തിൽ യുവാവിന്റെ കാലിന് ഒടിവ് സംഭവിച്ചു. കടയിലെ മാലിന്യങ്ങൾ റോഡരികിലെ കുഴിയിലേക്ക് തള്ളുന്നതിനിടെ കാൽവഴുതിയാണ് യുവാവ് കൊക്കയിലേക്ക് പതിച്ചത്. നേരത്തേ ഇവിടെ നിക്ഷേപിച്ചിരുന്ന കരിമ്പിൻ ചണ്ടിയുടെ കൂനയ്ക്ക് മുകളിലേക്കാണ് യുവാവ് വീണത്. ഇതുമൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. വനസമാനമായ പ്രദേശവും കുത്തനെയുള്ള ഇറക്കവും കാരണം നാട്ടുകാർക്ക് താഴെയിറങ്ങി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഏഴംഗ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. വടവും റെസ്ക്യൂ ബാസ്കറ്റും ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം സംസ്ഥാന പാതയോരങ്ങളിൽ ലൈസൻസും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നിയന്ത്രണമില്ലാതെ റോഡരികിലെ കുഴികളിലേക്കും കൊക്കകളിലേക്കും തള്ളുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശവാസികളുടെ ഉടമസ്ഥതയിലുള്ള ഇത്തരം കടകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. അപകടങ്ങൾക്ക് വഴിയൊരുക്കുന്ന അനധികൃത വഴിയോര കച്ചവടങ്ങൾക്കും അശാസ്ത്രീയമായ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനുമെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
-
വീണാ ജോര്‍ജ്ജിന്റെ വികസന ബലൂണ്‍ പൊട്ടിച്ച് അബിൻ വർക്കി എം.എല്‍.എ : കഴിഞ്ഞ അഞ്ചുവർഷം ആറന്മുള നാഥനില്ലാ കളരി – വിവരാവകാശ രേഖകൾ പുറത്തുവിട്ട് എം.എല്‍.എ
-
ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ
-
ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ





