Skip to content

Notice

വിവരാവകാശ നിയമം : സർക്കാർ ഉദ്യോഗസ്ഥർക്കായി സെമിനാർ നവംബർ 27 ന്

തിരുവല്ല : വിവരാവകാശ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുന്നതിനും നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു. നവംബർ 27 വെള്ളിയാഴ്ച രാവിലെ 10 ന് തിരുവല്ല മാർത്തോമ്മാ കോളേജിലാണ് പരിപാടി. തിരുവല്ല, ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ വിവിധ സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കായാണ് സെമിനാർ നടത്തുന്നത്. മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി.കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറി ഷീന എം.എസ്. സ്വാഗതം ആശംസിക്കും.

മാർത്തോമ്മാ കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി.കെ. ആശംസകൾ അറിയിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ.ശ്രീകുമാർ എം., ഡോ.സോണിച്ചൻ പി.ജോസഫ് എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ റിസോഴ്സ് പേഴ്സൺ കെ.പ്രസാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി സംവാദം നടക്കും. മാർത്തോമ്മാ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ക്യാപ്റ്റൻ റെയ്സൺ സാം രാജു നന്ദി രേഖപ്പെടുത്തും. വിവരാവകാശ നിയമത്തിന്റെ  പ്രായോഗിക വശങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സെമിനാർ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

വിവരാവകാശ നിയമം : സർക്കാർ ഉദ്യോഗസ്ഥർക്കായി സെമിനാർ നവംബർ 27 ന് pathanamthittamedia.com