Skip to content

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ഡൽഹി: സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്മസ് ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാന മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്യുന്ന പൊതുപ്രസ്താവന പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. കത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഇടപെടലുകളെ അഭിനന്ദിക്കുന്നുണ്ട്. രാജ്യത്ത് ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും പ്രാർത്ഥനായോഗങ്ങൾ തടസ്സപ്പെടുത്തുന്നതിലും ആശങ്ക അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കത്തിൽ ആവശ്യപ്പെട്ടു. ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ, കരോൾ സംഘങ്ങൾക്ക് നേരെയുള്ള ഭീഷണികൾ, മതപരമായ ആഘോഷങ്ങളിലുള്ള ഇടപെടലുകൾ എന്നിവയെക്കുറിച്ച് ഫോറം ആശങ്ക പ്രകടിപ്പിച്ചു. ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ആചരിക്കുന്നതിനുള്ള അവരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനും സർക്കാർ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  3. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ

  4. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  5. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

Share on WhatsApp

Share this story

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം pathanamthittamedia.com