Skip to content

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരസ്യമായി പ്രസ്താവനകൾ വരുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്. ഇവിടെ തീരാനുള്ളത് ഇവിടെ തീരും ഡൽഹിയിൽ തീർക്കാനുള്ളത് അവിടെ തീർക്കും. ഞാനഭിപ്രായം പറയേണ്ട ആളല്ല. അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സഹായകരമായ നിലപാട് എല്ലാവരും എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഉമ്മൻചാണ്ടി ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്. ഇപ്പോൾ നടക്കുന്നതിൽ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. സ്പീക്കറായി തിരഞ്ഞെടുത്ത തൊട്ടടുത്ത ദിവസം കെപിസിസി അച്ചടക്ക സമിതിയിൽ നിന്നും താൻ രാജിവച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  3. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

  4. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  5. വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്

Share on WhatsApp

Share this story

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ pathanamthittamedia.com