Skip to content

അമൃത്സർ എക്‌സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ട് മരണം

കോഴിക്കോട് : തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട അമൃത്സര്‍ എക്‌സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. വെള്ളയില്‍, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് 19കാരനും 35കാരനും മരിച്ചത്. ഇതേത്തുടര്‍ന്ന് കോഴിക്കോട്-മംഗളൂരു പാതയില്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷന്‍ വിട്ടത്. മിനിറ്റുകള്‍ക്കകമാണ് വെള്ളയില്‍ വെച്ച് ഒരാളെ തട്ടിയത്. ഇവിടെ നിന്ന് പുറപ്പെട്ട പിന്നാലെ 15 കിലോമീറ്റര്‍ അപ്പുറം തിരുവങ്ങൂരില്‍ വെച്ചും ഒരാളെ തട്ടുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

  2. ആറന്മുളയുടെ യുവ കഥകളി കലാകാരി അമുദാ നവീനിനെ ആദരിച്ചു

  3. ‘രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് മനഃപൂർവം, കൊലപാതകത്തിന് സാഹചര്യമൊരുക്കി’ : രാഹുൽ ഗാന്ധി

  4. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  5. വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് പരിക്ക് ; തൈക്കൂടം സ്വദേശിക്കെതിരെ കേസ്

Share on WhatsApp

Share this story

അമൃത്സർ എക്‌സ്പ്രസ് ഇടിച്ച് കോഴിക്കോട് രണ്ട് മരണം pathanamthittamedia.com