Skip to content

ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ

കോട്ടയം: സഭാത്തർക്കത്തിൽ അനുനയ നീക്കവുമായി ഓർത്തഡോക്സ് സഭ സ്ഥാനമായ കോട്ടയം ദേവലോകത്ത് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ. നിയമപദേശത്തിലൂടെ പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയിൽ കയറ്റിയതിൽ പരിശോധന നടത്താതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സഭ അറിയിച്ചു. വിഷയത്തിൽ പരിശോധന നടത്താമെന്നും പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയിൽ കയറ്റിയതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി സഭാ അധ്യക്ഷന് ഉറപ്പ് നൽകിയെന്ന് സഭ അറിയിച്ചു. ഇടഞ്ഞുനിന്ന സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് മുന്നിൽ ചർച്ചകളുടെ വാതിൽ തൽക്കാലത്തേക്ക് സഭ അടയ്ക്കപ്പെടുകയാണ്.

ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പത്രിയാക്കിസ് ബാവയെ മണർകാട് പള്ളിയിൽ കയറ്റാൻ സർക്കാർ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമപദേശമാണ് സഭയെ ആഴത്തിൽ മുറിവേൽപ്പിച്ചത്. നിയമപദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്ന സഭ അതിൽ പരിശോധന നടന്ന ശേഷം ചർച്ച മതിയെന്നാണ് നിലപാട് എടുത്തത്. ചർച്ചയോട് മുഖം തിരിച്ചെങ്കിലും പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയിൽ കയറ്റിയത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതിനിടെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യമന്ത്രി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സർക്കാരിനും യാക്കോബായ സഭയ്ക്കുമെതിരെ അതിരൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. അധികാരമില്ലാത്ത സ്ഥലത്ത് കയറുന്നത് കവർച്ചക്കാരും നിയമം അനുസരിക്കാത്തവർ രാജ്യദ്രോഹികളും, അതിന് ഏത് സർക്കാർ ഒത്താശ ചെയ്താലും ശക്തമായി പ്രതികരിക്കും എന്നുമായിരുന്നു പരാമർശം. ഏതായാലും മുഖ്യമന്ത്രി ആയശേഷം രണ്ടാം തവണയും ദേവലോകത്തെത്തിയ വി ഡി സതീശന് മുന്നിൽ കീറാമുട്ടിയായി സഭാ തർക്കം തുടരുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  3. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  4. റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്

  5. തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

Share on WhatsApp

Share this story

ഇടഞ്ഞുനിന്ന ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നിരാശ pathanamthittamedia.com