Skip to content

​ലൈംഗികബന്ധം എതിർത്തതിന്റെ വൈരാഗ്യം ; സഹോദരഭാര്യയെയും കണ്ടുനിന്ന 8 വയസ്സുകാരനെയും കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ ലൈംഗികാതിക്രമം ചെറുത്ത സഹോദരഭാര്യയെയും എട്ടുവയസ്സുകാരനായ കൊച്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബുദൗൺ ജില്ലയിലെ കൻഹ നഗ്ല ഗ്രാമത്തിൽ താമസിക്കുന്ന നിയാസ് ബാനോ (45), കൊച്ചുമകൻ അഫ്‌നാൻ (8) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ അസീം എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 13-ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവദിവസം രാത്രി പ്രതി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

ലൈംഗികാതിക്രമ ശ്രമം ചെറുത്തതോടെ പ്രകോപിതനായ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ശബ്ദ‌ംകേട്ട് മുറിയിലേക്ക് കടന്നുവന്ന എട്ടുവയസ്സുകാരൻ അഫ്‌നാനെയും പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൃത്യത്തിനുശേഷം അന്നുരാത്രി തന്നെ പ്രതി ഡൽഹിയിലേക്ക് കടന്നുകളഞ്ഞു.മക്കളോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന നിയാസ് ബാനോ സംഭവത്തിന് രണ്ടുദിവസം മുൻപാണ് ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇവരെ പിന്തുടർന്നാണ് പ്രതിയായ അസീമും ഗ്രാമത്തിലെത്തിയത്. സ്വന്തം ഭാര്യയുമായി കുടുംബപ്രശ്ന‌ങ്ങൾ നിലനിന്നിരുന്നതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

കൊലപാതകം നടന്ന് 11 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ബദൗൺ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത ശർമ അറിയിച്ചു.
സഹോദര ഭാര്യയായിരുന്ന നിയാസ് ബാനോവുമായി താൻ അടുപ്പത്തിലായിരുന്നുവെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതിനുവേണ്ടിയാണ് താൻ എത്തിയതെന്നും എന്നാൽ, ഇത് സമ്മതിക്കാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  3. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  4. റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്

  5. തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

Share on WhatsApp

Share this story

​ലൈംഗികബന്ധം എതിർത്തതിന്റെ വൈരാഗ്യം ; സഹോദരഭാര്യയെയും കണ്ടുനിന്ന 8 വയസ്സുകാരനെയും കൊലപ്പെടുത്തിയ യുവാവ് പിടിയിൽ pathanamthittamedia.com