ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ലഭ്യമാകൂ എന്ന് കെ ജയകുമാർ
പത്തനംതിട്ട: ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പുതിയ പരിഷ്കാരം നവംബർ 24 രാത്രി നിലവിൽ വരും. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്തി നൽകുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
വിർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത് മൊത്തം വരുമാനത്തിന്റെ വർധനയിൽ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യം. നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാം. തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം കൂട്ടും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
-
തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു





