വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കൊല്ലം മുൻസിഫ് കോടതിയുടെ അടിയന്തിര നോട്ടീസ്
കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് കൊല്ലം മുൻസിഫ് കോടതിയുടെ അടിയന്തിര നോട്ടീസ്. 2015ൽ തെരഞ്ഞെടുക്കപ്പെട്ട യോഗം ഭാരവാഹികളുടെ കാലാവധി 2020ൽ അവസാനിച്ചെന്നും ഇവർക്ക് അധികാരത്തിൽ തുടരാൻ നിയമപരമായ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി യോഗം അംഗം പി.എസ് രാജീവ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് എതിർകക്ഷികൾ.
ഭാരവാഹികൾ യോഗത്തിന്റെ ഫണ്ടുകളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് വിലക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിലവിലെ ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. റിസീവർ ഭരണം ഏർപ്പെടുത്തണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹർജി പരിഗണിച്ച കോടതി എതിർകക്ഷികളായ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം തേടിയിരിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
-
തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു





