Skip to content

ഡൽഹി കേരള ഹൗസിൽ ഇനി മുതല്‍ ‘ഫ്രീ ഫുഡ്’ ഇല്ല

ഡൽഹി: ഡൽഹി കേരള ഹൗസിൽ ഇനി മുതല്‍ ‘ഫ്രീ ഫുഡ്’ ഇല്ല. വിവിഐപി ഡ്യൂട്ടിക്കാർക്കും ബിൽ നിർബന്ധമാക്കി. മുഖ്യമന്ത്രിയടക്കം വിവിഐപി സന്ദർശനത്തിന്‍റെ ഭാഗമായി ഡ്യൂട്ടിയുള്ള ജീവനക്കാർക്കും ഡൽഹി പോലീസ്, സിആർപിഎഫ് ഉൾപ്പടെയുള്ള സുരക്ഷ ജീവനക്കാർക്കും ഇനി മുതൽ സൗജന്യ ഭക്ഷണമില്ല. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ചെലവിലാണ് സൗജന്യഭക്ഷണം നൽകിയിരുന്നത്. എന്നാൽ ഇതിന് പ്രത്യേക ഉത്തരവില്ലാത്ത സാഹചര്യത്തിൽ ഇനി ബില്ലിംഗ് നടപടി അനുവദിക്കില്ലെന്നാണ് റസിഡന്റെ കമ്മീഷണർ പൂനീത് കുമാറിന്റെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കി.

നേരത്തെ കേരള ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാർ അധിക സുരക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കേരള ഹൗസിൽ എത്തുമ്പോൾ സിആർപിഎഫിന്റെയും ഡൽഹി പോലീസിന്റെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഡ്യൂട്ടിയിലുള്ളവർക്ക് വിവിഐപി ചുമതലയായതിനാൽ ഭക്ഷണ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നു തുടർന്നാണ് ഇത് നടപ്പാക്കിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തും സുരക്ഷ ചുമതലയിലും മുഖ്യമന്ത്രിയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അടക്കം കേരള ഹൗസ് കാറ്ററിംഗ് വിഭാഗത്തിൽ നിന്ന് ഭക്ഷണം നൽകിയിരുന്നു. ഇതിന്‍റെ പണം റഡിഡന്‍റെ കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ബില്ലിംഗ് നടപടിയിൽ ഉൾപ്പെടുത്തിയാണ് നൽകിയിരുന്നത്.

നിലവിലെ മുഖ്യമന്ത്രി വിഡി സതീശനും ഗവർണർ ഓം പ്രകാശ് മഥൂറിന്‍റെ ചുമതലയിലുള്ള ജീവനക്കാർക്കും ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ നേരത്തെയുള്ള തുകയടക്കം നൽകാൻ ആർസിയുടെ ഹോസ്പിറ്റാലിറ്റി ബില്ലിംഗിൽ പണമില്ലെന്ന് കാട്ടിയാണ് പുതിയ നിർദ്ദേശമെന്നാണ് സൂചന. മാത്രമല്ല ഈ സൗകര്യം നൽകുന്നതിന് പ്രത്യേക ഉത്തരവില്ലെന്നുമാണ് വിശദീകരണം. ഇനി മുതൽ ഈക്കാര്യത്തിൽ കാൻ്റീനിലെ സ്റ്റീവാർഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇത്തരത്തിലുള്ള ബില്ലുകൾ അതാത് അക്കൗണ്ടിൽ കൃത്യമായി രേഖപ്പെടുത്തി റവന്യൂ വരുമാനം ഉറപ്പുവരുത്തേണ്ടതാണെന്നാണ് കേരള ഹൗസ് പുറത്തിറക്കിയ പുതിയ ഉത്തരവിലുള്ളത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  3. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  4. റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്

  5. തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

Share on WhatsApp

Share this story

ഡൽഹി കേരള ഹൗസിൽ ഇനി മുതല്‍ ‘ഫ്രീ ഫുഡ്’ ഇല്ല pathanamthittamedia.com