ധനരാജ് വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും സിപിഎം ഇരട്ടത്താപ്പ് തുറന്നുകാട്ടി സണ്ണി ജോസഫ് രംഗത്ത്
കണ്ണൂർ: സി.വി.ധനരാജ് വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും സിപിഎം ഇരട്ടത്താപ്പ് തുറന്നുകാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. ധനരാജ് വധക്കേസിൽ കൂടുതൽ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സിപിഎം പൊതുസമൂഹത്തോട് വ്യക്തമായ വിശദീകരണം നൽകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. രണ്ട് കേസുകളിലും കൊല്ലപ്പെട്ടത് മനുഷ്യരാണ്; രണ്ട് കുടുംബങ്ങൾക്കും നീതി ലഭിക്കേണ്ടതുണ്ട്.
രാഷ്ട്രീയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി തേടാനുള്ള അവകാശം ഒരുപോലെയാണ്. ഒരു കേസിൽ ചില പ്രതികളെ വെറുതെ വിട്ടപ്പോൾ അപ്പീൽ വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും മറ്റൊരു കേസിൽ അതേ ആവശ്യം ഉയരുമ്പോൾ പിന്നോട്ടുപോകുകയും ചെയ്യുന്നത് എന്ത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സണ്ണി ജോസഫ് ചോദിച്ചു. കൊല്ലപ്പെട്ടയാളുടെ രാഷ്ട്രീയം നീതിക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിന്റെ മാനദണ്ഡമാകാൻ പാടില്ല. പ്രതികളുടെ രാഷ്ട്രീയബന്ധം നോക്കിയല്ല നീതിയുടെ പക്ഷം തീരുമാനിക്കേണ്ടത്. എല്ലാ കൊലപാതകങ്ങളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
നീതിബോധം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് മാത്രം ഉയർത്തിപ്പിടിക്കേണ്ട ഒന്നല്ലെന്ന് സിപിഎം മനസ്സിലാക്കണം. ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നതുപോലെ ഷുക്കൂറിന്റെ കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും അതേ പരിഗണന ലഭിക്കണം. ഷുക്കൂർ, ധനരാജ് വധക്കേസുകളിൽ പ്രതികളെ വെറുതെ വിട്ട നടപടികൾക്കെതിരെ അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകനായ ധനരാജ് ആർഎസ്എസ് പ്രവർത്തകരാൽ കൊല്ലപ്പെടുന്നത്.
കേസിൽ വെറുതെവിട്ട മറ്റു പ്രതികൾക്കെതിരെ ഗൂഢാലോചന തെളിയിക്കാനോ അവർക്ക് ശിക്ഷ ഉറപ്പാക്കാനോ സിപിഎമ്മിനും അന്ന് അവർ നേതൃത്വം നൽകിയ സർക്കാരിനും സാധിച്ചില്ലെന്നതാണ് യാഥാർഥ്യം. ധനരാജിന്റെ പേരിൽ സമാഹരിച്ച രക്തസാക്ഷി ഫണ്ട് വരെ സിപിഎം നേതാക്കൾ തട്ടിയെടുത്തത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ ദയനീയമായി പരാജയപ്പെടാൻ ഒരു കാരണമായി. സ്വന്തം പ്രവർത്തകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഇപ്പോൾ അപ്പീലിന്റെ പേരിൽ പ്രഹസനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
-
തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു





