റിസോർട്ട് വിവാദത്തിൽ പരിഹാസവുമായി ജെയിൻ രാജ് ; ആരോപണങ്ങളെ തള്ളി പി. ജയരാജന്റെ മകൻ രംഗത്ത്
കണ്ണൂർ: റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിൻ്റെ പരിഹാസം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.
ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ പി ജയരാജൻ പാർട്ടിക്ക് നൽകിയ പരാതി. റിസോർട്ടിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും പി ജയരാജൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പരാതിയിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
പി ശശിക്കെതിരായ ആക്ഷേപത്തിന് പിന്നിൽ പ്രവർത്തിച്ചത് പി ജയരാജൻ്റെ ബുദ്ധിയാണെന്നും ഇ പി ജയരാജൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. കൂടാതെ, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള പി ജയരാജൻ്റെ ബന്ധം ഉൾപ്പെടെ ഗുരുതര ആക്ഷേപങ്ങളാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ കത്തിൽ ഇ പി ജയരാജൻ ആരോപിക്കുന്നത്. നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി ജയരാജൻ ഇ പി ജയരാജനെതിരെ പരാതിപ്പെടുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ; കുറ്റകൃത്യം പോലീസിനെ അറിയിച്ചില്ല : 46കാരൻ അറസ്റ്റിൽ
-
മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ





