എൻവിഡിയ സിഇഒ സ്ഥാനത്തേക്കുള്ള ജെൻസൺ ഹുവാങ്ങിന്റെ തിരിച്ചുവരവിനെ പിന്തുണച്ച് ട്രംപ്; നിയമലംഘനത്തിന് തെളിവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ: ജെൻസൺ ഹുവാങ് നിയമം ലംഘിച്ചതായി അമേരിക്കൻ സർക്കാരിന്റെ പക്കൽ യാതൊരു തെളിവുമില്ല. അറ്റോർണി ജനറൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു
ഹുവാങ്ങിനെ വീണ്ടും ചീഫ് നിയമിച്ചതിന്
മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് തന്റെ നിലപാട്
വ്യക്തമാക്കിയത്.
ഹുവാങ്ങിന്റെ തിരിച്ചുവരവ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. വ്യക്തിപരമായി തനിക്ക് ജെൻസൺ ഹുവാങ്ങിനെ നന്നായി അറിയാമെന്നും, അദ്ദേഹം ഒരു ‘മികച്ച രാജ്യസ്നേഹിയും ദേശീയ നിധിയുമാണ്’ എന്നും ട്രംപ് പ്രശംസിച്ചു.
അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും എൻവിഡിയ അത്യന്താപേക്ഷിതമാണെന്നും ഹുവാങ്ങിനെപ്പോലുള്ള പ്രതിഭകളെ രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിന്റെ രഹസ്യബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ തുടരുകയാണ്. ഈ മാസം ആദ്യം വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് ഹുവാങ് എൻവിഡിയ തലപ്പത്തുനിന്ന് പടിയിറങ്ങിയത്. ആലീസ് ഹുവാങ്ങും അവരുടെ ബിസിനസ് പങ്കാളിയായ കാങ് വെയ്യും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം പുലർത്തിയിരുന്നതായും, കമ്പനികൾ വഴി അനധികൃതമായി ചിപ്പുകൾ ചൈനയിലേക്ക് കടത്തിയതായും യുഎസ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള കപ്പലിൽ ദുരൂഹ ചരക്കുകൾ ; 405 ടൺ മിസൈൽ ഇന്ധനവും ദശലക്ഷക്കണക്കിന് സിം കാർഡുകളും പിടിച്ചെടുത്തു
-
ബ്രിട്ടീഷ് രാജകുടുംബത്തിൽ വൻ പരിഷ്കാരത്തിന് ഒരുങ്ങി വില്യം രാജകുമാരൻ; ഹാരിയുടെയും മേഗന്റെയും മക്കളുടെയും രാജപദവികൾ നഷ്ടമായേക്കും
-
ഹോർമുസിൽ വീണ്ടും യുദ്ധഭീതി ; കപ്പലുകൾ മുക്കുമെന്ന് ട്രംപ്
Most read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ
-
പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ; കുറ്റകൃത്യം പോലീസിനെ അറിയിച്ചില്ല : 46കാരൻ അറസ്റ്റിൽ
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും


