Skip to content

ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള കപ്പലിൽ ദുരൂഹ ചരക്കുകൾ ; 405 ടൺ മിസൈൽ ഇന്ധനവും ദശലക്ഷക്കണക്കിന് സിം കാർഡുകളും പിടിച്ചെടുത്തു

ബെലവാൻ (ഇന്തൊനീഷ്യ): ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇന്തൊനീഷ്യൻ നാവികസേന. കപ്പലിൽനിന്ന് മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് വ്യാജ 4ജി സിം കാർഡുകളും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.കൊമോറോസ് പതാകയുള്ള ‘എം.വി സ്റ്റാർ ലൈൻസ്’ എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിനടുത്ത് ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽവെച്ച് നാവികസേന പിടിച്ചെടുത്തത്.

ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പൽ. പാതയിലെ സംശയകരമായ നീക്കങ്ങളും നാവികസേനയുടെ റേഡിയോ സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതുമാണ് പരിശോധനയ്ക്ക് കാരണമായത്.
റോക്കറ്റുകളിലും മിസൈലുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് 15 കണ്ടെയ്നറുകളിലായാണ് കപ്പലിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത രാസവസ്‌തുക്കൾ ഉപയോഗിച്ച് ഏകദേശം 100 മിസൈലുകൾ വരെ നിർമിക്കാൻ കഴിയുമെന്ന് ഇന്തൊനീഷ്യൻ നാവികസേന റിയർ അഡ്‌മിറൽ ഡെനി സെപ്റ്റിയൻ വ്യക്തമാക്കി. ഇതിനുപുറമേ, 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളും കണ്ടെത്തി.

കപ്പലിന്റെ രജിസ്ട്രേഷൻ മുൻപ് സസ്പെൻഡ് ചെയ്തിരുന്നതാണെന്നും യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിരുന്നെന്നും ഇന്തൊനീഷ്യൻ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ ചരക്ക് സ്വീകരിക്കേണ്ട വ്യക്തിയെയോ സ്ഥാപനത്തെയോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.ഇത്രയും വലിയ അളവിൽ മിസൈൽ നിർമാണത്തിന് ഉപയോഗിക്കാവുന്ന രാസവസ്‌തുക്കൾ ബംഗ്ലാദേശിലേക്ക് കടത്തിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്

  3. ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും

  4. പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ; കുറ്റകൃത്യം പോലീസിനെ അറിയിച്ചില്ല : 46കാരൻ അറസ്റ്റിൽ

  5. മുന്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ

Share on WhatsApp

Share this story

ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള കപ്പലിൽ ദുരൂഹ ചരക്കുകൾ ; 405 ടൺ മിസൈൽ ഇന്ധനവും ദശലക്ഷക്കണക്കിന് സിം കാർഡുകളും പിടിച്ചെടുത്തു pathanamthittamedia.com