ബ്രിട്ടീഷ് രാജകുടുംബത്തിൽ വൻ പരിഷ്കാരത്തിന് ഒരുങ്ങി വില്യം രാജകുമാരൻ; ഹാരിയുടെയും മേഗന്റെയും മക്കളുടെയും രാജപദവികൾ നഷ്ടമായേക്കും
ലണ്ടൻ: ബ്രിട്ടീഷ് സിംഹാസനത്തിലേറുന്നതോടെ സഹോദരൻ ഹാരി രാജകുമാരൻ്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും മക്കളുടെയും രാജപദവികൾ നീക്കാൻ വില്യം രാജകുമാരൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജകുടുംബത്തിൽ വലിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൂചന.മാധ്യമപ്രവർത്തകൻ ടോം സൈക്സിൻ്റെ വരാനിരിക്കുന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ. രാജകുടുംബത്തിൻ്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നവർക്ക് മാത്രമായി പദവികൾ പരിമിതപ്പെടുത്താനാണ് വില്യത്തിൻ്റെ പദ്ധതിയെന്നാണ് പുസ്തകത്തിലെ പരാമർശം. ഇതോടെ ഹാരി-മേഗൻ ദമ്പതികളുടെ മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരുടെ രാജകീയപദവികളും നഷ്ടപ്പെട്ടേക്കും.
ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നവർക്ക് മാത്രമായിരിക്കും രാജകീയ പദവികളും എച്ച്.ആർ.എച്ച് പദവിയും നൽകുക. ഇവർക്ക് ശമ്പളവും ഔദ്യോഗികവസതിയും നൽകും. രാജകീയ ചുമതലകൾ ഏറ്റെടുക്കാത്തവരെ സാധാരണ പൗരന്മാരായി കണക്കാക്കുമെന്നും സൂചനയുണ്ട്. വില്യത്തിൻ്റെ ഇളയ മക്കളായ ഷാർലറ്റിനും ലൂയിസിനും ഭാവിയിൽ രാജകുടുംബത്തിൻ്റെ ചുമതലകൾ ഏറ്റെടുക്കണോ എന്ന് സ്വയം തീരുമാനിക്കാം. എന്നാൽ, കിരീടാവകാശിയായ ജോർജിന്റെ ചുമതലകൾ ആദ്യമേതന്നെ നിശ്ചയിക്കപ്പെടും.
അതേസമയം, ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത് അജൻഡയിലുണ്ടെന്ന് വില്യം നേരത്തേ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിലെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ കെൻസിങ്ടൺ കൊട്ടാരം തയ്യാറായിട്ടില്ല.2020-ലാണ് ഹാരി-മേഗൻ ദമ്പതികൾ രാജകുടുംബത്തിന്റെ ചുമതലകളിൽനിന്ന് പിന്മാറി അമേരിക്കയിൽ താമസമായത്. തുടർന്ന് രാജകുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്ഗ്രസും
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
സ്ത്രീധനമായി നൽകിയ കാറിന് വില കുറഞ്ഞുപോയെന്ന് പരാതി ; താലികെട്ടാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി പൊലീസ് ഉദ്യോഗസ്ഥൻ





